Sabarimala Makaravilakku | ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുകിങ് മാത്രം
May 4, 2024, 20:02 IST
പത്തനംതിട്ട: (KVARTHA) ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുകിങ് മാത്രം. സ്‌പോട് ബുകിങ് നിര്‍ത്തലാക്കി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
80,000 വരെയാകും പ്രതിദിന ഓണ്‍ലൈന്‍ ബുകിങ്. സീസണ്‍ തുടങ്ങുന്നതിന് മൂന്നുമാസം മുന്‍പ് തന്നെ വെര്‍ച്വല്‍ ക്യൂ ബുകിങ് നടത്താം.
ഓണ്‍ലൈന്‍ ബുകിങ് കൂടാതെ സ്‌പോട് ബുകിങ് വഴിയും ഭക്തര്‍ എത്തുന്നത് വഴി പലപ്പോഴും ശബരിമലയിലെ തിരക്ക് കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. ഭക്തരുടെ കൃത്യമായ എണ്ണം കണക്കാക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ കഴിഞ്ഞതവണ ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു.
Keywords: Only online booking available in Sabarimala Makaravilakku, Pathanamthitta, News, Sabarimala Makaravilakku, Online Booking, Religion, Pilgrimage, Spot Booking, Travancore Devaswom Board, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.