ലോക് ഡൗണ്‍: നാടക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ തിയറ്റര്‍ ക്രിയേറ്റീവിന്റെ സഹകരണത്തോടെ എല്‍ എന്‍ വി വാട്ട്സ് ആപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഏകപാത്രനാടകം ലോകശ്രദ്ധയിലേക്ക്
Apr 14, 2020, 12:42 IST
മട്ടന്നൂര്‍: (www.kvartha.com 14.04.2020) കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ സാഹചര്യത്തില്‍ നാടക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ തിയറ്റര്‍ ക്രിയേറ്റീവിന്റെ സഹകരണത്തോടെ എല്‍ എന്‍ വി വാട്ട്സ് ആപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകപാത്രനാടകം ലോക ശ്രദ്ധയിലേക്ക്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറില്‍പ്പരം നാടകങ്ങളാണ് മത്സരത്തിനു ലഭിച്ചതെന്നു സംഘാടകര്‍ അറിയിച്ചു. പ്രതിദിനം രണ്ടുഘട്ടങ്ങളിലായി 11ന് റിലീസ് ആരംഭിച്ച നാടകമത്സരം 16 ന് സമാപിക്കും. ഓരോഘട്ടത്തിലും വിളംബര നാടകവുമുണ്ട്. കൊവിഡ് വിഷയമാക്കി അഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുന്നത്. നാടകം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചതായിരിക്കണം.
നാടകം അപ് ലോഡ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുക. അമ്പതുശതമാനം പബ്ലിക് വോട്ടും അമ്പതുശതമാനം നാടകപ്രവര്‍ത്തകരായ എല്‍ എന്‍ വി വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വോട്ടും ഉള്‍പ്പെടുത്തിയാണ് അവസാന റൗണ്ടില്‍ നാടകങ്ങള്‍ തെരഞ്ഞെടുക്കുക.

മികച്ച രചന, സംവിധാനം, സാങ്കേതിക മേന്മ വിഭാഗങ്ങളെ മൊത്തം നാടകങ്ങളില്‍ നിന്നു തെരഞ്ഞെടുക്കും. 20 വിവിധ അവാര്‍ഡുകള്‍ക്കു പുറമേ എല്ലാ നാടകങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. അവശ്യഘട്ടങ്ങളില്‍ മുതിര്‍ന്ന നാടക പ്രവര്‍ത്തകര്‍, ബാലതാരങ്ങള്‍, നടികള്‍ എന്നിവരെ അവസാന റൗണ്ടുവരെ പരിഗണിച്ചേക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Keywords: Online single drama to world wide, Mattannur, News, Released, Mobile Phone, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.