നോമ്പുതുറ വിഭവമില്ലാതെ ഇത്തവണ'ഓണ്‍ലൈന്‍ ഇഫ്താര്‍ സൗഹൃദം'

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 16.05.2020) നോമ്പ് തുറക്കാന്‍ പതിവ് വിഭവങ്ങളില്ല. പക്ഷെ, ആശയങ്ങളുടെ വിഭവസമൃദ്ധി കൊണ്ട് ശരിയായ 'ഇഫ്താര്‍ ' ആയി ആ കൂടിക്കാഴ്ച. സാഹിത്യകാരന്‍ രാമനുണ്ണി ഉള്‍പെടെ നാല്‍പതോളം പേര്‍ നാനാ ഭാഗങ്ങളില്‍ നിന്ന് നോമ്പിന്റെ മേന്‍മയും  കൊറോണ തീര്‍ത്ത മാനവീകതയുടെ തിരിച്ചറിവും പങ്കിട്ടു പിരിഞ്ഞു.

കണ്ണൂര്‍ യൂനിറ്റി സെന്ററില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഇഫ്താര്‍ ആണ് ഇത്തവണ കണ്ണൂര്‍ ഡയലോഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ സൗഹൃദമായി അരങ്ങേറിയത്. ജീവിതത്തിലെ നാനാ തുറകളിലുള്ളവരുടെ കൂടിച്ചേരലായി ഓണ്‍ലൈന്‍ സംഗമം മാറി.

ആരാധനകളിലൂടെ മാനവ സേവയുടെ പരിശീലനങ്ങള്‍ കരഗതമാക്കുകയാണ് നോമ്പിലൂടെ വിശ്വാസികള്‍ ആര്‍ജ്ജിച്ചെടുക്കുന്ന കരുത്തെന്ന് പ്രശ്‌സ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി സംഗമം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
നോമ്പുതുറ വിഭവമില്ലാതെ ഇത്തവണ'ഓണ്‍ലൈന്‍ ഇഫ്താര്‍ സൗഹൃദം'

മഹാമാരി പരക്കുമ്പോള്‍ മറുമരുന്നായ് സ്‌നേഹവും ദയയും സൂക്ഷ്മതയും ആര്‍ത്തിയില്ലാത്ത ജീവിത ശീലങ്ങളുമല്ലാതെ മറ്റ് പോംവഴികയില്ല. മനുഷ്യരാശിയെ ആപത്തുകളില്‍ നിന്ന് മോചിപ്പിക്കാന്‍ ധാര്‍മ്മികതക്ക് മാത്രമെ സാധ്യമാകൂ. യഥാര്‍ത്ഥത്തില്‍ കൊറോണ രൂപപ്പെടുത്തുന്നത് ഏക മാനവികതയാണ്. റമദാന്‍ ഒരേ സമയം ലോകത്തെ പാകപ്പെടുത്തുന്നതും ഇത് തന്നെയാണ്.

സാമൂഹ്യ അകലങ്ങളെ ഭേദിച്ച് മനസ്സിന്റെ ഇടയടുപ്പമുണ്ടാക്കുകയാണ് നോമ്പിന്റെ ദൗത്യമെന്ന്
തുടര്‍ന്ന് സംസാരിച്ച മുന്‍ മന്ത്രി കെ.സി ജോസഫ് എം.എല്‍.എ പറഞ്ഞു. വിശപ്പും സാമൂഹിക അസമത്വവും ഇല്ലാതാക്കി മനുഷ്യരെ നെഞ്ചിലേറ്റുന്ന നോമ്പ് കോവിഡ് കാലത്ത് ആത്മീയമായ ഔഷധമായി പ്രയോജനപ്പെടുത്തണമെന്ന് കെ.സി.ജോസഫ് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാജിദ് നദ് വി ധ്യക്ഷത വഹിച്ചു.
സതീശന്‍ പാച്ചേനി കെ.ടി. ബാബുരാജ്, പി.കെ.സുരേഷ് കുമാര്‍, കെ.വി.ജയചന്ദ്രന്‍, അജിത് മാട്ടൂല്‍, ദാമോദരന്‍ മാസ്റ്റര്‍, ഡോ. ഒ.വി.ശ്രീനിവാസന്‍, സതീശന്‍ മോറായി, കെ.വി ജയരാജന്‍, കെ.കെ. ഭരതന്‍, സജീവ് ഒതയോത്ത്, വിജയരാജന്‍, ഉസ്മാന്‍, ജമാല്‍ കടന്നപ്പള്ളി, കെ.എം. മഖ്ബൂല്‍, സി.കെ.എ. ജബ്ബാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമാപന പ്രസംഗം നടത്തി. ഡയലോഗ് സെന്റര്‍ കണ്‍വീനര്‍ ബഷീര്‍ കളത്തില്‍ സ്വാഗതവും സി.പി മുസ്തഫ നന്ദിയും പറഞ്ഞു.
നോമ്പുതുറ വിഭവമില്ലാതെ ഇത്തവണ'ഓണ്‍ലൈന്‍ ഇഫ്താര്‍ സൗഹൃദം'


Keywords:  Kannur, News, Online, Ramadan, Kerala, Online Ifthar meet conducted
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia