Complaint | ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ യുവാവിന്റെ ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
കണ്ണൂര്‍: (KVARTHA) കൂടുതല്‍ ലാഭവിഹിതം (Dividends) വാഗ്ദാനം (Promise) നല്‍കി ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ (Online Share Trading) പണം നിക്ഷേപിച്ച (Investment) യുവാവിന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി (Complaint) . കാങ്കോല്‍ പാനോത്ത് സ്വദേശി ഉത്രം നിവാസില്‍ മിഥുന്‍ കുപ്പാടകത്തിന്റെ പരാതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കിയ വിക്രം ചാറ്റര്‍ജിക്കെതിരെ വഞ്ചനാകുറ്റത്തിന് പെരിങ്ങോം പൊലീസ് (Peringom Police) കേസെടുത്തു.
ഇക്കഴിഞ്ഞ മാര്‍ച് മൂന്നിനും ജൂണ്‍ അഞ്ചിനുമിടയില്‍ കൂടുതല്‍ ലാഭവിഹിതം വാഗ്ദാനം നല്‍കി പ്രതി ബിസി പാര്‍ട്ണര്‍ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യിച്ച് പരാതിക്കാരന്റെ വിവിധ അകൗണ്ടുകളില്‍ നിന്നും 6,30,000 രൂപ അയച്ച് കൊടുക്കുകയും പിന്നീട് ആപ് ബ്ലോകാക്കുകയും ചെയ്തു എന്നാണ് പരാതി. പ്രതി പരാതിക്കാരന് ലാഭവിഹിതമോ നിക്ഷേപത്തുകയോ നല്‍കാതെ വഞ്ചിച്ചുവെന്നും പരാതിയില്‍ പറയുന്നു.