Online fraud | ഇത്തരം സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? സര്‍കാര്‍ വകുപ്പുകളെ മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്; അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ പൊലീസ്
                                                 Oct 10, 2022, 21:45 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) സര്‍കാര്‍ വകുപ്പുകളെ മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ സൈബര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വൈദ്യുതി വകുപ്പിന്റെ പണമിടപാട് മറയാക്കിയാണ് ഉപഭോക്താക്കളെ കെണിയിലാക്കാന്‍ വന്‍ റാകറ്റ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നുള്ള വ്യാജ സന്ദേശങ്ങള്‍ വഴിയാണ് ഉപഭോക്താക്കളെ കെണിയിലാക്കുന്നത്. പയ്യന്നൂര്‍ മേഖലയില്‍ നിരവധി ഉപഭോക്താക്കള്‍ ഈ രീതിയില്‍ വഞ്ചിതരായതായി വിവരമുണ്ട്. മാനക്കേട് ഭയന്ന് മിക്കവരും പരാതി നല്‍കിയിട്ടില്ല. 
    
ഭീമമായ വൈദ്യുതി തുക ദ്വിമാസം ബിൽ ആയി വരുന്നവരെയാണ് തട്ടിപ്പുസംഘം ലക്ഷ്യമിടുന്നത്. ഇവര്‍ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ കയറി ബില്‍ തുക ചോര്‍ത്തിയെടുക്കുകയും ഉപഭോക്താക്കളുടെ മുഴുവന്‍ വിവരമറിഞ്ഞതിനു ശേഷം ഫോണില്‍ ബന്ധപ്പെടുകയുമാണ് ചെയ്യുന്നത്. വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ നിങ്ങളുടെ വൈദ്യുതി കണക്ഷന് ഇന്ന് രാത്രി ഒന്‍പതരയേടെ വിച്ഛേദിക്കുമെന്നാണ് ഇൻഗ്ലീഷിലും മലയാളത്തിലും മുന്നറിയിപ്പു സന്ദേശം പലര്‍ക്കും വരുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരെന്ന് വ്യാജെനെയാണ് ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്.
 
തിരിച്ചുവിളിക്കാനുള്ള നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ ഉപഭോക്താക്കളുടെ കണ്‍സ്യൂമര്‍ നമ്പറും വിലാസവും ബില്‍ തുകയും പറഞ്ഞുകൊടുത്ത് കെഎസ്ഇബിയില്‍ നിന്നാണെന്ന് പറഞ്ഞാണ് വിശദീകരണം നല്‍കുന്നത്. എമര്‍ജന്‍സി കേസുകളില്‍ ബില്‍ അടയ്ക്കാനായി ഒരു മൊബൈല്‍ ആപ്ലികേഷന് ഉണ്ടെന്നും ഇതു ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഗൂഗിള്‍ പേ വഴി ബില്‍ അടയ്ക്കാനായി നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്.
 
ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ പൂര്‍ണമായും മനസിലാക്കി അവരെ അകൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഫോണ്‍ സന്ദേശത്തില്‍ സംശയം തോന്നിയ ചിലര്‍ വൈദ്യുത വകുപ്പ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് സംഗതി തട്ടിപ്പാണെന്ന് വ്യക്തമായത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ രീതിയില്‍ തട്ടിപ്പു നടന്നതായാണ് സൈബര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഉപഭോക്താക്കള്‍ ഇത്തരം സംഘങ്ങളുടെ കെണിയില്‍ വീഴരുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.