ഓണ്‍ലൈന്‍ ക്ലാസ്: സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നടന്‍ ടോവിനോ തോമസ്

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 03/06/2020)  ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നടന്‍ ടോവിനോ തോമസ്. പത്ത് പുതിയ ടാബ് ലറ്റോ ടിവിയോ വിദ്യാര്‍ഥികള്‍ക്ക് നല്‍കാമെന്ന് നടന്‍  ടോവിനോ പറഞ്ഞതായി  ടി എന്‍ പ്രതാപന്‍ എം പി അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്താന്‍ സംഭവാന വേണമെന്ന് എം പി യുടെ അഭ്യര്‍ഥന പ്രകാരമാണ് താരം സന്നദ്ധത അറിയിച്ചത്.
നേരത്തെ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസിനും മറ്റും വീടുകളില്‍ ടിവിയില്ലാത്തവര്‍ക്കായി അഞ്ചു ടി വി വാങ്ങി നല്‍കാനാണ് മഞ്ജു വാര്യര്‍ തയ്യാറായത്.

ഓണ്‍ലൈന്‍ ക്ലാസ്: സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നടന്‍ ടോവിനോ തോമസ്


Keywords:  Kerala, Thrissur, News, Online, Study class, Actor, Students, Tablet, Online class: Actor Tovino Thomas assists students

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia