Cheating | ഓണ്‍ലൈന്‍ ആപ് വഴി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് യുവാവിന്റെ കയ്യില്‍ നിന്നും 1,80,000 രൂപ തട്ടിയെടുത്തതായി പരാതി

 


വടകര: (KVARTHA) ഓണ്‍ലൈന്‍ ആപ് വഴി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് യുവാവിന്റെ കയ്യില്‍ നിന്നും 1,80,000 രൂപ തട്ടിയെടുത്തതായി പരാതി. വടകര കുനിയാട് സ്വദേശിയുടെ പണമാണ് നഷ്ടമായത്. ടെലിഗ്രാം വഴിയാണ് പണം നിക്ഷേപിച്ചത്. ജോലിയും ഉയര്‍ന്ന വരുമാനവുമാണ് വാഗ്ദാനം നല്‍കിയതെന്നും ഇതുപ്രകാരം ആദ്യം 11,000 രൂപ നിക്ഷേപിച്ചെന്നും ഈ പണത്തിന് തുകയും പലിശയും നല്‍കിയതോടെ പിന്നീട് 34,000 രൂപ നിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Cheating | ഓണ്‍ലൈന്‍ ആപ് വഴി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് യുവാവിന്റെ കയ്യില്‍ നിന്നും 1,80,000 രൂപ തട്ടിയെടുത്തതായി പരാതി

ഇതിനും തുകയും പലിശയും തിരികെ ലഭിച്ചു. പിന്നീട് കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം പണം നിക്ഷേപിച്ചെങ്കിലും അതെല്ലാം നഷ്ടപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. യുവാവിന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Online cheating, youth lost 1,80,000, Vadakara, News, Cheating, Telegram, Job, Complaint, Police, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia