കഞ്ചാവ് ചെടി വളര്‍ത്തിയതിന് ഒരു വര്‍ഷം തടവും അര ലക്ഷം പിഴയും

 


തൊടുപുഴ: (www.kvartha.com 10.11.2014) കയ്യേറ്റ സ്ഥലത്തെ പാവല്‍കൃഷിക്കൊപ്പം രഹസ്യമായി ഒരു കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ചയാള്‍ക്ക് തടവും പിഴയും. ഉടുമ്പന്‍ചോല കൊന്നത്തടി കല്ലാര്‍കുട്ടി കരയില്‍ ട്രൈബല്‍ സെറ്റില്‍മെന്റില്‍ ലക്ഷ്മണനെ (56) യാണ് തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.കെ അരവിന്ദ് ബാബു ഒരുവര്‍ഷം കഠിനതടവിനും അര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണം.

കൊന്നത്തടി കല്ലാര്‍കുട്ടി ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മധുവും പാര്‍ട്ടിയും നടത്തിയ തിരിച്ചിലിനിടെയാണ് വാത്തിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റില്‍ ലക്ഷ്മണന്റെ കൃഷി സ്ഥലം പരിശോധിക്കാനിടയായതും കേസെടുത്തതും. റെയ്ഡിനിടെ സമീപത്ത് ഉണക്കാനിട്ടിരുന്ന 450 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയുണ്ടായി.

കഞ്ചാവ് ചെടി വളര്‍ത്തിയതിന് ഒരു വര്‍ഷം തടവും അര ലക്ഷം പിഴയുംഅടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ജോര്‍ജ്ജ് അന്വേഷിച്ച് ചാര്‍ജു ചെയ്ത കേസില്‍ പതിനഞ്ച് സാക്ഷികളും പതിനാല് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്ക്യൂട്ടര്‍ പി.എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thodupuzha, Kerala, Ganja, Police, Court, Kerala, One year imprisonment for planting ganja.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia