സപ്ലൈകോ: അധികമായി കിട്ടുന്ന അരിയുടെ വി­ല ഒരു രൂപ കുറച്ചു

 


ADVERTISEMENT

സപ്ലൈകോ: അധികമായി കിട്ടുന്ന അരിയുടെ വി­ല ഒരു രൂപ കുറച്ചു
തിരുവനന്തപുരം: എ.പി.എല്‍, ­ ബി.പി.എല്‍ വ്യത്യാസമില്ലാതെ സപ്ലൈകോ കടകളില്‍ നിന്ന് ഓരോ കാര്‍ഡ് ഉടമയ്ക്കും അധികമായി കിട്ടുന്ന അരിയുടെ വില ഒരു രൂപ കൂറച്ചതായി മന്ത്രി അനുപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു. സപ്ലൈകോയില്‍ നിന്ന് ലഭിച്ചിരുന്ന അരിയുടെ വില 20 രൂപ 50 പൈസയെന്നത് ഇനി മുതല്‍ 19 രൂപ 50 പൈസ ആയിരിക്കും.

നേരത്തെ ലഭിക്കുമായിരുന്ന 20 കിലോ അരിക്ക് പുറമേ 15 കിലോ അരികൂടി ചേര്‍ത്ത് ആകെ മാസം 35 കിലോ അരി സപ്ലൈകോ വഴി ലഭ്യമാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്നാല്‍ 20 കിലോ അരിയ്ക്ക് വില 19 രൂപയും 21 രൂപയുമായിരിക്കും. കേന്ദ്രത്തില്‍ നിന്ന് 60,000 ടണ്‍ അരിയും 30,000 ടണ്‍ ഗോതമ്പും ലഭിക്കുമെന്നും ഇവ റേഷന്‍ കട വഴി വിതരണം ചെയ്യുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയി­ച്ചു.


Keywords:  Thiruvananthapuram, BPL, Anoop Jacob, Kerala,  Minister, Rise, People, Shop, Union, Distribution, Kvartha, Malayalam News, Kerala News, Supplyco
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia