Accidental Death | കോട്ടക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ കുടുങ്ങിയ 2 തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

 


മലപ്പുറം: (www.kvartha.com) കോട്ടക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. കോട്ടക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. കിണറ്റില്‍ കുടുങ്ങിയ അഹദ് എന്നയാളെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കിണറിന്റെ പടവുകള്‍ കെട്ടുന്ന ജോലിയിലായിരുന്നു തൊഴിലാളികള്‍. ഇതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. 

Accidental Death | കോട്ടക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ കുടുങ്ങിയ 2 തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

കോട്ടക്കല്‍ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബര്‍, അഹദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അഗ്‌നി രക്ഷസേനയും പൊലീസും സമീപവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അക്ബറിനെ രക്ഷിക്കാനായില്ല.

Keywords: One of the two laborers who got trapped in well after landslide died, Malappuram, News, Dead, Hospital, Treatment, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia