Arrested | പഴയങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ചു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Jan 19, 2024, 01:19 IST
പഴയങ്ങാടി: (KVARTHA) ഫെഡറല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചു തട്ടിപ്പുനടത്തിയെന്ന കേസില്‍ ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. 2022-ഒക്ടോബര്‍ ഇരുപതു മുതല്‍ 2023- ഫെബ്രുവരി വരെ പഴയങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചു 13,82,000 രൂപ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യആസൂത്രകനായ പ്രതി കെ.പി സാജിദ് (50) ആണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം പഴയങ്ങാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പഴയങ്ങാടി സി. ഐ എന്‍. സന്തോഷ്‌കുമാറും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിഫാസിനെ (36) കൊച്ചിയില്‍ നിന്നും നേരത്തെ പഴയങ്ങാടി എസ്. ഐ രൂപാമധുസൂദനന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തിരുന്നു. മുക്കുപണ്ടത്തില്‍ കട്ടിയില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് ഇവര്‍ ബാങ്കില്‍ പണയം വെച്ചിരുന്നത്. അപ്രൈസറുടെ പരിശോധനയില്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്താനായിരുന്നില്ല. പണയ പണ്ടങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് അയച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് സംശയം തോന്നി ആഭരണങ്ങള്‍ മുറിച്ചു നോക്കിയപ്പോഴാണ് തട്ടിപ്പു വ്യക്തമായത്.
ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വി. ഹരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. 41.2 പവന്‍ വ്യാജ സ്വര്‍ണാഭരണങ്ങളാണ് തട്ടിപ്പു നടത്തിയ സംഘം പണയം വെച്ചത്. സാജിദാണ് റിഫാസിന് മുക്കുപണ്ടങ്ങള്‍ നിര്‍മിച്ചു നല്‍കിയതെന്നാണ് പൊലിസ് പറയുന്നത്.

Keywords: Kannur, Kannur-News, Kerala, Kerala-News, Case, Federal Bank, Pawn, Gold, Police, Arrest, Accused, Fake Gold, Rolled Gold, One more person arrested in fake gold pawn case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.