Accidental Death | കളമശ്ശേരി സ്‌ഫോടനം; ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശിനി കൂടി മരിച്ചു

 


കൊച്ചി: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. 

 90 ശതമാനത്തിലേറെ പൊള്ളലേറ്റ കുമാരി കളമശേരി മെഡികല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇവരോടൊപ്പം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണ്. മെഡികല്‍ കോളജില്‍ 20 പേരെയാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.


Accidental Death | കളമശ്ശേരി സ്‌ഫോടനം; ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശിനി കൂടി മരിച്ചു

ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തില്‍ 52 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. കോട്ടയത്തുനിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കളമശേരി മെഡികല്‍ കോളജില്‍ എത്തിയിട്ടുണ്ട്.

Keywords:  One Mode Died in Kalamassery Bomb Blast, Kochi, News, Accidental Death,  Kalamassery Bomb Blast, Hospital, Treatment, Injury, Thodupuzha Native, Women, Doctors, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia