SWISS-TOWER 24/07/2023

Accidental Death | ഒരു വയസുകാരന് പിന്നാലെ പിതാവും വിടവാങ്ങി; അടിമാലി മാങ്കുളം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 4 ആയി

 


ADVERTISEMENT

ഇടുക്കി: (KVARTHA) അടിമാലി മാങ്കുളത്ത് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂര്‍ത്തിയാണ് മരിച്ചത്. നേരത്തെ അഭിനേഷിന്റെ ഒരു വയസുള്ള മകന്‍ തന്‍വിക് അപകടത്തില്‍ മരിച്ചിരുന്നു. തേനി സ്വദേശിയായ ഗുണശേഖരന്‍ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ടുപേര്‍.

അതേസമയം, അപകടത്തില്‍ ഭര്‍ത്താവും കുഞ്ഞും മരിച്ചതറിയാതെ മറ്റൊരാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശരണ്യ. തേനി സ്വദേശികളായ അഭിനേഷ് മൂര്‍ത്തി - ശരണ്യ ദമ്പതികളും മകന്‍ ഒന്നര വയസുകാരന്‍ തന്‍വിക് വെങ്കടും ഒന്നിച്ചാണ് വിനോദസഞ്ചാരത്തിന് എത്തിയത്. വാഹനം അപകടത്തില്‍ പെട്ടതോടെ മൂവരും കൂട്ടം പിരിഞ്ഞു. അടിമാലി താലൂക് ആശുപത്രിയില്‍ ആദ്യം എത്തിച്ചത് കുട്ടിയെ ആണ്. പിന്നീട് വ്യത്യസ്ത വാഹനങ്ങളില്‍ മറ്റ് ആശുപത്രികളിലേക്ക് അഭിനേഷിനെയും ശരണ്യയെയും എത്തിച്ചു.

മകനും ഭര്‍ത്താവും മരിച്ചതറിയാതെ ഇരുവരെയും കാണണമെന്നു ശരണ്യ അലമുറയിട്ടെങ്കിലും ഇരുവരും വേര്‍പിരിഞ്ഞ വിവരം ഇവര്‍ ഇനിയും അറിഞ്ഞിട്ടില്ല. കുട്ടി അടിമാലി താലൂക് ആശുപത്രിയില്‍വെച്ചും ഭര്‍ത്താവ് തൊടുപുഴയിലെ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ഇതൊന്നുമറിയാതെ ശരണ്യ അടിമാലിയിലെ ആശുപത്രിയില്‍ കഴിയുകയാണ്.

ചൊവ്വാഴ്ച (19.03.2024) വൈകിട്ട് 5 മണിയോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. മാങ്കുളത്ത് നിന്ന് ആനക്കുളത്തേക്ക് വരുന്ന വഴി കുവറ്റ് സിറ്റിക്ക് ശേഷമുള്ള ഒരു വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലര്‍ റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Accidental Death | ഒരു വയസുകാരന് പിന്നാലെ പിതാവും വിടവാങ്ങി; അടിമാലി മാങ്കുളം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 4 ആയി

തമിഴ്‌നാട്ടിലെ ആനന്ദ പ്രഷര്‍കുകര്‍ കംപനിയിലെ ഫാമിലി ടൂറായിരുന്നു ദുരന്തത്തില്‍ കലാശിച്ചത്. കംപനിയിലെ ജീവനക്കാരും അവരുടും കുടുംബാംഗങ്ങളുമടക്കം 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതില്‍ 11 പേര്‍ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് റിപോര്‍ട് പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഒരാള്‍ കൂടി മരിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും വാഹനം വളരെ താഴെയായിരുന്നു കിടന്നത്. ഇതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മുക്കാല്‍ മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തില്‍നിന്ന് ആളുകളെ പുറത്തെടുക്കാന്‍ സാധിച്ചത്.

Keywords: News, Kerala, Kerala-News, Accident-News, Idukki-News, One More, Died, Adimali News, Mankulam News, Accident, Hospital, Treatment, Idukki News, Child, Father, Traveler, One more died in Adimali Mankulam accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia