Arrested | പാനൂരില്‍ സ്‌കൂടര്‍ യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി നാലര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
Oct 18, 2023, 20:23 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുത്തൂര്‍ കെ പി മോഹനന്‍ റോഡില്‍ വെച്ച് സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്നുവെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഘം ചേര്‍ന്ന് ഇടവഴിയില്‍ പതുങ്ങി നിന്ന് സ്‌കൂടറില്‍ സൂക്ഷിച്ചിരുന്ന 4,60,000 രൂപ കവര്‍ന്നുവെന്നാണ് കേസ്.
പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജോയിയെ(38)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജോയിയെ(38)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മറ്റ് പ്രതികളായ കെ സായിഷ്, വിജേഷ്, ജോബിന്‍ ഭാസ്‌കര്‍, ബിജു, വി സംഷിജ്, ടിപി റനീഷ്, നിഹാല്‍ എന്നിവരെ ഓഗസ്റ്റ് 14 ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പാനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ രാജീവന്‍, സിപിഒ ശ്രീജിത്, എസ് സി പി ഒ ജോഷിത് എന്നിവരാണ് കേസ് അന്വേഷണത്തില്‍ പങ്കെടുത്തത്.
Keywords: One More Accused Arrested in Panur Theft Case, Kannur, News, Arrested, Theft, Police, Probe, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.