ADVERTISEMENT
കൊച്ചി:(www.kvartha.com 29.01.2018) മാത്തമാറ്റിക്സ് പഠനം ലളിതമാക്കാന്‍ ഒരേയൊരു വഴി കൂടുതുല്‍ ക്രിയകള്‍ ചെയ്തു പഠിക്കുക മാത്രമാണെന്ന തിരിച്ചറിവില്‍ ഒരു ലക്ഷം ചോദ്യങ്ങള്‍ സൗജന്യമായി നല്കുന്ന ആപ്പ് ആന്ഡ്രോയ്ഡിലെത്തി. ആപ്പ് എവിടെ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്യൂട്ടര്‍മൈന്‍ എന്ന ഓണ്‍ലൈന്‍ ട്യൂഷന് സ്ഥാപനമാണ് തീര്‍ത്തും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ആറു മുതല്‍ പന്ത്രണ്ടു ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ് ചോദ്യങ്ങളും ആപ്പില്‍ ലഭിക്കും. എല്ലാ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുടേയും ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. സെല്‍ഫ് അസെസ്മെന്റ് ചോദ്യങ്ങളുടെ ഉത്തരങ്ങളിലേയ്ക്കുള്ള നിര്‍ദേശങ്ങളും ആപ്പിലുണ്ട്. പ്രധാനപ്പെട്ട ഒട്ടേറെ ഉത്തരങ്ങള്‍ വിഡിയോ ഫോര്‍മാറ്റിലും ലഭ്യമാണ്.
സൗജന്യമായി കാണാവുന്ന ഇത്തരം 5000 എണ്ണം വിഡിയോകള്‍ ആപ്പിലുണ്ടെന്നും ദിനംപ്രതിയെന്നോണം നൂറു കണക്കിന് വിഡിയോകളാണ് അപ് ലോഡ് ചെയ്യുന്നതെന്നും ട്യൂട്ടര്‍മൈന്‍ സിഇഒ കെ. രാംമോഹന്‍ നായര്‍ പറഞ്ഞു. പാഠപുസ്തകങ്ങളേയും മുന്‍വര്‍ഷ ചോദ്യങ്ങളേയും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ടെസ്റ്റ്പേപ്പറുകള്ക്കും ഓട്ടോമാറ്റിക്കായി മാര്‍ക്കുകള്‍ കണക്കാക്കുന്ന സ്കോര്ഷീറ്റുമുണ്ട്.
ഏത് അധ്യായമാണ് ഒരു കുട്ടിക്ക് കഠിനമെന്നും എവിടെയെല്ലാമാണ് മാര്‍ക്ക് നഷ്ടമാകാന്‍ സാധ്യത എന്നു കണ്ടുപിടിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ഇട്യൂഷനിലൂടെയാണ് കമ്പനി വരുമാനമുണ്ടാക്കുന്നതെന്നും ടെസ്റ്റ്പേപ്പറുകള്‍ തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നതെന്നും രാംമോഹന്‍ നായര്‍ വിശദീകരിച്ചു. സിബിഎസ്ഇ സിലബസിലെ ഏത് വിഷയത്തിലും ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് വിദഗ്ധരായ അധ്യാപകര്‍ ട്യൂട്ടര്മൈനിലൂടെ ഇട്യൂഷന് നല്‍കിവരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Students, CBSE, Maths problems, App, Download, Questions,One lakhs math problems gives in free app
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.