Collectorate March | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ലക്ഷം യുവ കര്‍ഷക സമിതി കലക്ടറേറ്റ് മാര്‍ചും ധര്‍ണയും നടത്തും

 


കണ്ണൂര്‍: (KVARTHA) ഒരു ലക്ഷം തൊഴില്‍ ദാന പദ്ധതി നിര്‍ത്തലാകാനുള്ള സര്‍കാര്‍ നീക്കം ഉപേക്ഷിക്കുക, കാര്‍ഷിക ക്ഷേമ ബോര്‍ഡുമായി ലക്ഷം തൊഴില്‍ ദാന പദ്ധതിയെ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലക്ഷം തൊഴില്‍ ദാന പദ്ധതിയിലേക്കു സര്‍കാരിന്റെ പൊതു തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു ഒരു ലക്ഷം യുവ കര്‍ഷക സമിതി കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 16 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Collectorate March | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ലക്ഷം യുവ കര്‍ഷക സമിതി കലക്ടറേറ്റ് മാര്‍ചും ധര്‍ണയും നടത്തും

അഡ്വ സണ്ണി ജോസഫ് എം എല്‍ എ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രടറി സജീവ് വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തും. 1994 ല്‍ 1100 രൂപ സര്‍കാരിലേക്ക് അടച്ച് വളരെ പ്രതീക്ഷയോടെ പെന്‍ഷനായി കാത്തിരിക്കുന്ന പദ്ധതി അംഗങ്ങളെ നിരാശരാക്കാതെ പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിനും കൃത്യസമയത്ത് അതു കൊടുക്കുന്നതിനും സര്‍കാര്‍ തയാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തിന്‍ ഒരു ലക്ഷം കര്‍ഷക സമിതി ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചു തറയില്‍, സെക്രടറി ജോണി പാമ്പാടി, സംസ്ഥാന സെക്രടറി വി ജാനകി, വൈസ് പ്രസിഡന്റ് വിന്‍സെന്റ്, ട്രഷറര്‍ മന്‍ മഥന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  One Lakh Farmer Samithi will also conduct Collectorate March, Kannur, News, Farmer Samithi, Collectorate March, Dharna, Inauguration, Press Meet, Protest, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia