അതിഥി തൊഴിലാളിയായ യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 12.07.2020) മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് അതിഥി തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ ടി എം കൗണ്ടറില്‍ നിന്നും പുറത്തിറങ്ങിയ അതിഥി തൊഴിലാളിയായ യുവതിയെയാണ് ഇയാള്‍ കയറിപ്പിടിച്ചത്. കാറിലെത്തിയ നാലംഗ സംഘത്തിലെ ഒരാളായ മുഹമ്മദ് നിസാര്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.

അതിഥി തൊഴിലാളിയായ യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തെ പിടിച്ചുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ യുവതിയെ ആക്രമിച്ചത് മുഹമ്മദ് നിസാര്‍ മാത്രമാണെന്ന് വ്യക്തമായതോടെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബാക്കിയുള്ളവരെ വിട്ടയച്ചു. പ്രതി എത്തിയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:  One held for insulting migrant labour women in Perinthalmanna,Malappuram, News, Arrested, Woman, Police, Case, Natives, Vehicles, Custody, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia