അതിരപ്പിള്ളിക്കടുത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
Mar 29, 2014, 13:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചാലക്കുടി: (www.kvartha.com 29.03.2014)അതിരപ്പിള്ളിക്കടുത്ത് മലക്കപ്പാറയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അതിരപ്പിള്ളി സ്വദേശി വേല്‍മുരുക(40) നാണ് മരിച്ചത്. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തുരില്‍ നിന്നും വാല്‍പ്പാറ വഴി ചാലക്കുടിയിലേക്ക് വരികയായിരുന്ന ബസ് അപകടത്തില്‍ പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ 11.15 മണിയോടെയാണ് അപകടം.
നിയന്ത്രണം വിട്ട ബസ് 100 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 40 അടി താഴ്ചയിലുണ്ടായിരുന്ന മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
പഠനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വെള്ളാനിക്കര ഫോറസ്ട്രി കോളജിലെ
അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ബസ് അപകടത്തില്‍ പെട്ട വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയായിരുന്നു. പരിക്കേറ്റവരെ അധ്യാപകരുടെ നേതൃത്വത്തില്‍ കോളജ് ബസിലും രണ്ട് കാറുകളിലുമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Also Read:
14 പായ്ക്കറ്റ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Keywords: Chalakudy, Injured, Hospital, Treatment, Teacher, Students, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.