നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് 26 കാരന് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്
Dec 5, 2021, 15:25 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 05.12.2021) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് 26 കാരന് ദാരുണാന്ത്യം. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകന്‍ ജിതിന്‍ ആണ് മരിച്ചത്. വടകര കാക്കുനിയിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.
അഗ്നിരക്ഷാസേന സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ പേരെയും പുറത്തെടുത്തു. വീടിനോട് ചേര്‍ന്ന വിറകുപുരയ്ക്ക് മുകളില്‍ അശാസ്ത്രീയമായി നിര്‍മിച്ച സണ്‍ഷെയ്ഡ് തകര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് നാദാപുരം അഗ്നിരക്ഷാസേന പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

