മലപ്പുറം കാരക്കുന്നില്‍ ബസും മിനിലോറിയും ജീപും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്; അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്
Apr 6, 2022, 19:32 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 06.04.2022) മലപ്പുറം കാരക്കുന്നില്‍ ബസും മിനിലോറിയും ജീപും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മിനിലോറിയുടെ ഡ്രൈവര്‍ ബാലകൃഷ്ണനാണ് മരിച്ചത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന മിനി ലോറിയില്‍ നിന്നും ഗുരുതരാവസ്ഥയിലാണ് ബാലകൃഷ്ണനെ പുറത്തെടുത്തത്.
ഉടന്‍ തന്നെ മഞ്ചേരി മെഡികല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ യാത്ര ചെയ്തിരുന്ന പത്ത് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ജീപിലെ രണ്ടു പേര്‍ക്കും പരിക്കേറ്റു. സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: One died many injured in Malappuram Road accident, Malappuram, News, Accidental Death, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

