ഇരിട്ടിയില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 26.09.2021) കണ്ണൂര്‍ ഇരിട്ടിയില്‍ ബൈകില്‍ പള്ളിയിലേക്ക് പോകവെ വഴിയില്‍വച്ച് ഒരാളെ കാട്ടാന കുത്തി കൊന്നു. ചിട്ടി കമ്പനി ജീവനക്കാരനായ പെരിങ്കിരി ചെങ്ങഴശ്ശേരി സ്വദേശി ജസ്റ്റിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇയാളുടെ ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Aster mims 04/11/2022

രാവിലെ ആറു മണിയോടെ വളളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ ബൈകില്‍ പളളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സമീപം നിര്‍ത്തിയിട്ടിരുന്ന ടിപെറും ബൈകും ആന മറിച്ചിട്ടു. ആക്രമണത്തിനിടെ കൊമ്പ് തകര്‍ന്ന ആന സംഭവസ്ഥലത്ത് തന്നെ ഏറെ നേരം നിലയുറപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. 

ഇരിട്ടിയില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരം


മുമ്പും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാടിനോട് ചേര്‍ന്ന ജനവാസ മേഖലയാണ് പെരിങ്കിരി. 

Keywords:  News, Kerala, State, Kannur, Killed, Wild Elephants, Death, Injured, One died in wild elephant attack at Kannur Iritty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia