കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറായില്ല; ഓടോറിക്ഷ മറിഞ്ഞ് പരിക്കേറ്റയാൾക്ക് റോഡരികിൽ ദാരുണാന്ത്യം

 


കോട്ടയം: (www.kvartha.com 30.09.2021) ഏറ്റുമാനൂരിൽ അപകടത്തിൽ പരിക്കേറ്റയാൾക്ക് റോഡരികിൽ ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓടോറിക്ഷ മറിഞ്ഞാണ് ഇയാൾക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് പറ്റിയിട്ടും ഇയാളെ ആശുപത്രിയിൽ കൊണ്ടുപോവാൻ കണ്ടുനിന്നവർ ശ്രമിച്ചില്ലെന്നാണ് ആക്ഷേപം.

ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓടോറിക്ഷ ഓടിച്ചത്. അപകടം കണ്ടവർ ഓടോറിക്ഷ ഉയർത്തിവെച്ച് പരിക്കേറ്റവരെ സമീപത്തെ കടയുടെ മുന്നിലിരുത്തി. എന്നാൽ ആരും ഇവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.

കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറായില്ല; ഓടോറിക്ഷ മറിഞ്ഞ് പരിക്കേറ്റയാൾക്ക് റോഡരികിൽ ദാരുണാന്ത്യം

രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ബിനുവിന് നേരത്തെ അപസ്മാരത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെന്ന് ബന്ധുക്കളുടെ മൊഴിയുണ്ട്. ഇതാണോ മരണകാരണം എന്ന് വ്യക്തമല്ല.

എന്തായാലും അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു. പിന്നീട് അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം പുലർചെ ഫയർ ഫോഴ്സെത്തിയാണ് ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords:  News, Kottayam, Death, Accident, Police, Dies, Kerala, State, Top-Headlines, Autorickshaw accident, One died in an autorickshaw accident.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia