Accidental Death | പെരിങ്ങോത്ത് ബൈകുകള്‍ കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം, 3പേര്‍ക്ക് പരുക്കേറ്റു
Feb 6, 2023, 20:34 IST
കണ്ണൂര്‍: (www.kvartha.com) പെരിങ്ങോത്ത് ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടിപി ഹംസ പാലത്തര - സി എച് റുബീന ദമ്പതികളുടെ മകന്‍ ചപ്പന്റകത്ത് വീട്ടില്‍ സി എച് റമീസാ (19) ണ് മരിച്ചത്.
ബൈകില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ റമീസിനെയും മറ്റുള്ളവരെയും പെരിങ്ങോത്തു നിന്നും അസി. സ്റ്റേഷന്‍ ഓഫിസര്‍ സിവി ഗോകുല്‍ ദാസിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമന സേനാ സംഘമാണ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ റമീസ് ചികിത്സയ്ക്കിടെ മരിച്ചു. ഹസ്‌ന, റൈഹ എന്നിവരാണ് മരിച്ച റമീസിന്റെ സഹോദരങ്ങള്‍. മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പെരിങ്ങോം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: One Died and 3 injured in Road Accident, Kannur, News, Injured, Accidental Death, Hospital, Treatment, Kerala.
തിങ്കളാഴ്ച പുലര്‍ചെ പെരിങ്ങോത്തെ പൊന്നമ്പാറയിലാണ് അപകടം സംഭവിച്ചത്. കൂടെ ബൈകില്‍ യാത്ര ചെയ്തിരുന്ന സുഹൃത്ത് വാജിദിന് (19) പരുക്കേറ്റു. കൂട്ടിയിടിച്ച ബൈകിലെ യാത്രക്കാരായ കാനായി - മണിയറയിലെ രണ്ടു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈകില്‍ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ റമീസിനെയും മറ്റുള്ളവരെയും പെരിങ്ങോത്തു നിന്നും അസി. സ്റ്റേഷന്‍ ഓഫിസര്‍ സിവി ഗോകുല്‍ ദാസിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമന സേനാ സംഘമാണ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ റമീസ് ചികിത്സയ്ക്കിടെ മരിച്ചു. ഹസ്‌ന, റൈഹ എന്നിവരാണ് മരിച്ച റമീസിന്റെ സഹോദരങ്ങള്‍. മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പെരിങ്ങോം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: One Died and 3 injured in Road Accident, Kannur, News, Injured, Accidental Death, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.