വ്യാജ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികെറ്റ് നിര്‍മിച്ചു നല്‍കിയയാള്‍ അറസ്റ്റില്‍
Aug 23, 2021, 16:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വെള്ളമുണ്ട: (www.kvartha.com 23.08.2021) വ്യാജ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികെറ്റ് നിര്‍മിച്ചു നല്‍കിയയാളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട എട്ടേനാലിലെ ചേമ്പ്ര ട്രാവല്‍സ് ആന്‍ഡ് ടൂറിസം എന്ന ജനസേവന കേന്ദ്രത്തിന്റെ ഉടമ ഇണ്ടേരി വീട്ടില്‍ രഞ്ജിത്ത് ആണ് അറസ്റ്റിലായത്.
വ്യാജ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികെറ്റ് ഉപയോഗിച്ച് കര്‍ണാടകയിലേക്ക് കടന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം ബീച് നഹള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അറക്ക ജാബിര്‍ (27), തച്ചയില്‍ ഷറഫുദ്ദീന്‍ (53) എന്നിവരാണ് പൊലീസ് പരിശോധനയില്‍ പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം സെര്‍ടിഫികെറ്റ് നിര്‍മിച്ചു നല്‍കിയ രഞ്ജിത്തിലേക്ക് എത്തിയത്. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ക്ക് സെര്‍ടിഫികെറ്റ് നിര്‍മിച്ചു നല്‍കിയോ എന്നറിയാന്‍ ജനസേവന കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.
Keywords: One arrested for Fake RTPCR certificate in Wayanadu, Wayanadu, News, Local News, Arrested, Police, Cheating, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

