SWISS-TOWER 24/07/2023

ടിപെര്‍ വാഹനമിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കിയ ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

 


ADVERTISEMENT


കട്ടപ്പന: (www.kvartha.com 19.08.2021) ടിപെര്‍ ലോറിയുടെ അടിയില്‍പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ ദുലാല്‍ ഹുസൈന്റെയും ഖദീജ ബീഗത്തിന്റെയും ഏക മകന്‍ മറുസ് റാബറിയാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ചേറ്റുകുഴിയിലെ ഇഷ്ടിക നിര്‍മാണ യൂണിറ്റിലായിരുന്നു അപകടം. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം രാവിലെ ഖദീജ ജോലിക്കിറങ്ങുമ്പോള്‍ കുട്ടി ഉറക്കമായിരുന്നു. പിന്നീട് ഉണര്‍ന്ന കുട്ടി അമ്മയെ കാണാനായി റോഡിനപ്പുറത്തുള്ള ഇഷ്ടികക്കളത്തിലേക്കു ഓടുന്നതിനിടെയാണ് ഇഷ്ടികയും കയറ്റിപ്പോകുന്ന ലോറിയുടെ അടിയില്‍പെട്ടത്. കരച്ചില്‍ കേട്ട് തൊഴിലാളികള്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍ഭാഗത്തെ ടയറുകള്‍ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങി. ലോറി നിര്‍ത്താതെ പോവുകയും ചെയ്തു. പിന്നാലെയെത്തിയ മറ്റൊരു ലോറിയില്‍ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ പൊലിഞ്ഞിരുന്നു. 

ടിപെര്‍ വാഹനമിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കിയ ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്


2 വര്‍ഷം മുന്‍പാണ് ദുലാല്‍ ഇഷ്ടികക്കളത്തില്‍ ജോലിക്കു വന്നത്. 4 മാസം മുന്‍പ് നാട്ടില്‍പോയി വന്നപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കൂടെ കൊണ്ടുവരികയായിരുന്നു. ഇഷ്ടികക്കളത്തിനു സമീപത്തെ തൊഴിലാളി ലയത്തിലാണ് ഇവരുടെ താമസം. 

കുഞ്ഞിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മോര്‍ചെറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കട്ടപ്പന താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ടെം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയതായി പരിശോധനയില്‍ കണ്ടെത്തി. 

അതേസമയം അപകടത്തിന് ഇടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ചേറ്റുകുഴി കാവില്‍ മനോജ് മാത്യുവിനെ (40) വണ്ടന്‍മേട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നല്‍കി വിട്ടയച്ചു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് കുട്ടി ലോറിക്കു പുറകില്‍ നിന്നിരുന്നത് കണ്ടില്ലെന്നാണ് മനസ്സിലായത്. അതിനാല്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് വിട്ടയച്ചത്.

Keywords:  News, Kerala, State, Kattappana, Idukki, Case, Accident, Accidental Death, Baby, Child, Police, Hospital, Custody, Arrest, One-and-half-year-old baby died in a lorry accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia