ഒന്നരവയസുകാരിയെ ക്രൂരമായി മര്‍ദിച്ച അപ്പൂപ്പന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: എറണാകുളം മരടില്‍ ഒന്നരവയസുള്ള പെണ്‍കുട്ടി അപ്പൂപ്പന്റെ ക്രൂരമര്‍ദനത്തിനിരയായി ആശുപത്രിയില്‍. മരട് കണ്ണാടിക്കാടിലെ ബോജി- ട്രീസ ദമ്പതികളുടെ മകള്‍ ധനാ മേരിയാണ് അപ്പൂപ്പന്‍ ജോയിയുടെ(56) ക്രൂരമര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

കൊച്ചിയിലെ വെല്‍കെയര്‍ ആശുപത്രിയിലെ ഐ.സി.യുവിലാണ് കുട്ടി ഇപ്പോള്‍. ധനാ മേരിയുടെ മാതാവ്  ട്രീസ സൗദിയിലും പിതാവ് ബോജി കൊട്ടാരക്കരയിലുമാണ് താമസം. അതുകൊണ്ട് ട്രീസയുടെ പിതാവ് ജോയിയുടെ കൂടെയാണ് ധനയും മൂന്ന് വയസ്സുള്ള സഹോദരനും താമസിക്കുന്നത്.

മര്‍ദനമേറ്റ് അവശനിലയിലായ കുട്ടിയെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനു പിന്നാലെ ആശുപത്രിയിലെത്തിയ കുട്ടിയുടെ അപ്പൂപ്പന്‍ ജോയി കുട്ടി വീണ് പരിക്കേറ്റതാണെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.

ഒന്നരവയസുകാരിയെ ക്രൂരമായി മര്‍ദിച്ച അപ്പൂപ്പന്‍ അറസ്റ്റില്‍എന്നാല്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുള്ളതിനാല്‍ മര്‍ദനമേറ്റാണ് കുട്ടി അവശനിലയിലായതെന്ന് ഡോക്ടര്‍ മനസ്സിലാക്കുകയായിരുന്നു. പിന്നീട്  ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലും പുറത്തും മര്‍ദനമേറ്റ പാടുണ്ട്. ചുണ്ടും മുറിഞ്ഞിരുന്നു. കുട്ടിയെ പീഡിപ്പിച്ചതിന് അപ്പൂപ്പന്‍ ജോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read:
സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

Keywords: Grand Father, Kochi, Arrest, Police, Complaint, Girl, Hospital, Daughter, Treatment, Kottarakkara, Doctor, Injured, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia