ഒഞ്ചിയം കൊല; വടകരയിലെ നാല് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
May 6, 2012, 17:10 IST
കോഴിക്കോട്: ഒഞ്ചിയത്ത് സി.പി.എം വിമത നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയിലെ നാലു പഞ്ചായത്തുകളില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട് എന്നിവിടങ്ങളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
ക്രൈം എ.ഡി.ജി.പി വിന്‍സന്‍ എം പോള്‍ കോഴിക്കോട്ടെത്തിയ ശേഷം അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ചേരും. തുടര്‍ന്ന് അദ്ദേഹം വടകരയിലേക്ക് തിരിക്കും. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ഏഴ് പേരെയും ഇന്നലെ തന്നെ തിരിച്ചറിഞ്ഞു. ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയവരെ കണ്ടെത്തുകയാണ് ഇപ്പോള്‍ പൊലീസിന്റെ മുഖ്യ ദൗത്യം. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Keywords: Onchiyam, Police act in 4 panchayath, Vadakara, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.