ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സി.പി.എം പ്രാദേശിക നേതാക്കള്‍ സ്ഥലംവിട്ടു
May 6, 2012, 12:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

വടകരയില്‍ വന്നപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോടും ചന്ദ്രശേഖരന്‍ ഭീഷണിയുടെ കാര്യ സൂചിപ്പിച്ചിരുന്നു. സംരക്ഷണം നല്‍കാമെന്ന് അറിയിച്ചെങ്കിലും എത്ര കാലം തന്നെ സംരക്ഷിക്കുമെന്ന് പറഞ്ഞ് ചന്ദ്രശേഖരന്‍ സംരക്ഷണ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇതെല്ലാം അറിഞ്ഞതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പോലും ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് വ്യക്തമാക്കിയത്. ഒരു ജില്ലാ കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയും രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങളും പോലീസിന്റെ നിരീക്ഷണ വലയത്തിലാണള്ളത്. കൊലയ്ക്ക് പങ്കില്ലെന്ന് സി.പി.എം നേതൃത്വം ആവര്‍ത്തിച്ച് വ്യ്കതമാക്കുമ്പോഴും അന്വേഷണം നീളുന്നത് സി.പി.എമ്മിന് നേര്‍ക്കു തന്നെയാണ്. കൊലപാതകത്തിന് കണ്ണൂര്‍ ടച്ച് ഉണ്ടായതു തന്നെ സി.പി.എമ്മിന്റെ പങ്കാണ് വ്യക്തമാക്കുന്നുതെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്.
ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ക്രൂരമായ കൊലപാതകം നടത്തുകയും, കൊല ഉറപ്പാക്കി സ്ഥലം വിടുകയും ചെയ്യുന്ന രീതിയാണ് കണ്ണൂരിലെ ക്രമിനല്‍ സംഘത്തിനുള്ളത്. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍, കെ.എസ്.യു.നേതാവ് പയ്യന്നൂരിലെ സജിത്ത്‌ലാല്‍ എന്നിവരെ വകവരുത്തിയ രീതിയില്‍ തന്നെയാണ് ചന്ദ്രശേഖരനേയും നിഷ്ഠൂരമായി കൊലചെയ്തത്. അറുംകൊലയ്ക്ക് പേരുകേട്ട കണ്ണൂരിലെ ക്രമിനല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നത്. പള്ളൂര്‍ സ്വദേശി റഫീഖ് ഉള്‍പ്പെടെ ഏഴുപേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്നത്. ഇതില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരില്‍ മൂന്നു പേര്‍ പ്രതികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തവരാണ്.
റഫീഖാണ് അക്രമികളെത്തിയ ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തത്. കെ.എല്‍ 58 ഡി 8144 എന്ന നമ്പരിലുളള കാര്‍ മാഹിക്കടുത്ത് ചൊക്ലിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കെ. പി. നവീന്‍ദാസ് എന്നയാളുടെ പേരില്‍ തലശേരിയില്‍ റജിസ്റ്റര്‍ ചെയ്തതാണ് ഈ കാറെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകം അന്വേഷിക്കുന്ന പ്രത്യേകസംഘം വിപുലീകരിച്ചു. എസ്.പി. അനൂപ് കുരുവിള ജോണിനെ സംഘത്തില്‍ ഉള്‍പ്പെടുത്തി. ഡിവൈഎസ്പിമാരായ ഷൗക്കത്തലി, കെ.വി. സന്തോഷ്, ജോസി ചെറിയാന്‍, സി.ഐ. ബെന്നി എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം. പോളിനാണു മേല്‍നോട്ടം. കോഴിക്കോട് റൂറല്‍ എസ് പി ടി കെ രാജ്‌മോഹനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ടി.പി .ചന്ദ്രശേഖരന് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ പൊലീസിന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചിട്ടുണ്ട്.
Keywords: Chandrasekharan's murder, CPM leaders disappears, Onchiyam, Kozhikode, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.