ഒഞ്ചിയം കൊല: അന്വേഷണ സംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം: തിരുവഞ്ചൂര്‍

 


ഒഞ്ചിയം കൊല: അന്വേഷണ സംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം: തിരുവഞ്ചൂര്‍
വടകര: ഒഞ്ചിയം കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനല്ല പരിഗണന നല്‍കേണ്ടത് യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.  അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്നും, അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്ഥാവനകള്‍ ഒഴിവാക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വടകരയില്‍ സി.പി.എം നേതാക്കളുമായുള്ള കൂടികാഴ്ച്ചയ്ക്കു ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കൊലനടത്തിയ ക്വട്ടേഷന്‍ സംഘവുമായി ചീഫ് വിപ്പ് പി.സി. ജോര്‍ജിന് ബന്ധമുണ്ടെന്ന ചോദ്യത്തിന് ജോര്‍ജിനെതിരെ തെളിവുണ്ടെങ്കില്‍ പി. ജയരാജിന് അന്വേഷണ സംഘത്തിന് കൈമാറാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് എളമരം കരീം തന്നെ അറിയിച്ചതായും തിരുവഞ്ചൂര്‍ അറിയിച്ചു.

വടകരയിലെത്തിയ ആഭ്യന്തര മന്ത്രി സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ചര്‍ചയ്ക്കു ശേഷം എളമരം കരീം പറഞ്ഞു. നേര്‍വഴിക്ക് അന്വേഷണം നടത്തണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. കൊലപാതകത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന് പ്രചരിപ്പിക്കുന്നത് മറ്റ് പല ലക്ഷ്യങ്ങളോടെയാണ്. പാര്‍ട്ടിക്കു നേരെ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് സി.പി.എം ആദ്യം തന്നെ പറഞ്ഞിരുന്നുവെന്ന് എളമരം കരീം പറഞ്ഞു. ഇപ്പോള്‍ അന്വേഷണം നടക്കുന്നതും ആ വഴിക്കാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സി.പി.എം അല്ല. അന്വേഷണം നിക്ഷ്പക്ഷമായിരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തിന് സിപിഎമ്മും എല്‍ഡിഎഫിലെ കക്ഷികളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എളമരം കരീമിനെ കൂടാതെ സി.കെ. നാണു, ഇ.കെ. വിജയന്‍ എന്നിവരുമായാണ് ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയത്.

Keywords: Onchiyam Murder case, Police, Enquiry, Thiruvanchoor Radhakrishnan, Vadakara, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia