KC Venugopal | പഠന കാലത്ത് മികച്ച വോളിബോൾ താരം; ഓർമയിൽ മിന്നും സ്മാഷുകൾ; കായിക രംഗത്തും തിളങ്ങിയ കെ സി വേണുഗോപാൽ; ഒരിക്കൽ കൂടി വോളിബോൾ കോർട്ടിലെത്തിയപ്പോൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (KVARTHA) യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന് വോളിബോൾ കോർട്ടുകളുടെ സുവർണ കഥകൾ പറയാൻ ഏറെയുണ്ട്. കലാലയ ജീവിതത്തിൽ മികച്ച വോളിബോൾ പ്രതിഭയായിരുന്നു ഇന്ന് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള അദ്ദേഹം. ഒരുകാലത്ത് കാലികറ്റ് സർവകലാശാലയുടെ മിന്നും താരമായിരുന്നു. ഇടിമുഴക്കംപോലെ ഇടിച്ചിറങ്ങിയ സ്മാഷുകളുടെ ഓർമകൾ കെസിയുടെ മനസിൽ മായാതെ കിടപ്പുണ്ട്.
  
KC Venugopal | പഠന കാലത്ത് മികച്ച വോളിബോൾ താരം; ഓർമയിൽ മിന്നും സ്മാഷുകൾ; കായിക രംഗത്തും തിളങ്ങിയ കെ സി വേണുഗോപാൽ; ഒരിക്കൽ കൂടി വോളിബോൾ കോർട്ടിലെത്തിയപ്പോൾ

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാരാരിക്കുളം ഉദയ കുമാർ മെമോറിയൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ കെസി വേണുഗോപാലിന്റെ ഉള്ളിൽ ഒരുപിടി സ്മാഷുകളുടെ ഓർമകൾ ഓടിയെത്തിയിട്ടുണ്ടാവും. ജില്ലാതല വോളിബോൾ ടൂർണമെന്റ് നടക്കുന്ന വിവരം അറിഞ്ഞാണ് കെ സി ഇവിടെയെത്തിയത്. താരങ്ങൾക്കൊപ്പം സെർവ് ചെയ്തും ഫിംഗർ ചെയ്തും കെ സി തന്റെ പ്രതിഭ ഒരിക്കൽ കൂടി പ്രകടിപ്പിച്ചു.
  
KC Venugopal | പഠന കാലത്ത് മികച്ച വോളിബോൾ താരം; ഓർമയിൽ മിന്നും സ്മാഷുകൾ; കായിക രംഗത്തും തിളങ്ങിയ കെ സി വേണുഗോപാൽ; ഒരിക്കൽ കൂടി വോളിബോൾ കോർട്ടിലെത്തിയപ്പോൾ

രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്ക് ഇടയിൽ തളരാതെ ഓടാനുള്ള പ്രചോദനം പണ്ട് കായിക താരം ആയിരുന്നപ്പോൾ നേടിയെടുത്തതാണെന്ന് കെ സി പറയുന്നു. അവസാന നിമിഷം വരെ വിജയത്തിനായി കൈമെയ് മറന്ന് കളിച്ചിരുന്ന ആ പഴയ വോളിബോൾ താരത്തിന്റെ അതേ വീറും വാശിയോടുമാണ് അദ്ദേഹം ഇപ്പോൾ ആലപ്പുഴയുടെ കോർട്ടിയിൽ കളം നിറയുന്നത്. ചടുലമായ സ്മാഷുകൾ കൊണ്ട് കിഴക്കിന്റെ വെനീസിൽ വിജയക്കൊടി പാറിക്കുമെന്നാണ് പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Once again KC Venugopal reached volleyball court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia