ചുനക്കരയില്‍ കെട്ടുകാഴ്ചകള്‍ ഒരുങ്ങുന്നു ഓണാട്ടുകര ഉത്സവ ലഹരിയില്‍

 


ADVERTISEMENT

മാവേലിക്കര : (www.kvartha.com 05/02/2018) ഓണാട്ടുകരയിലെ ചരിത്ര പ്രസിദ്ധമായ ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ തിരുവുത്സവ കെട്ടുകാഴ്ചയ്ക്കുള്ള ജോഡി കെട്ടുകാളകളുടെ നിര്‍മാണം പുരോഗമിക്കാന്‍ തുടങ്ങിയതോടെ കരകള്‍ ഉത്സവലഹരിയിലായി. കെട്ടുകാളകള്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കുന്ന കാളമൂട്ടില്‍ കഞ്ഞികുടിക്കാന്‍ ഇപ്പോള്‍ നൂറുകണക്കിന് ഭക്തരാണ് ഓരോ കരകളിലും എത്തുന്നത്.

ഏഴിനാണ് ആറാട്ടോടുകൂടി ചുനക്കര തിരുവുത്സവം നടക്കുന്നത്. ഉച്ചകഴിഞ്ഞു 3.30ന് കെട്ടുകാഴ്ചകള്‍ കരകളില്‍നിന്നും കളിക്കണ്ടത്തിലേക്ക് എഴുന്നള്ളും. തെക്കുംമുറി, കരിമുളയ്ക്കല്‍, കോമല്ലൂര്‍, നടുവിലെമുറി, വടക്കുംമുറി, കിഴക്കുംമുറി എന്നിങ്ങനെ ക്ഷേത്രവുമായി ബന്ധപ്പെട്ട ആറുകരകളില്‍ നിന്നാണ് കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തുന്നത്.

ചുനക്കരയില്‍ കെട്ടുകാഴ്ചകള്‍ ഒരുങ്ങുന്നു ഓണാട്ടുകര ഉത്സവ ലഹരിയില്‍


പത്തുദിവസം കൊണ്ട് കരക്കാര്‍ കൈയ് മെയ് മറന്ന് ഒരേ മനസോടെയും വിശ്വാസത്തോടെ നിര്‍മിക്കുന്ന കലയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും കാര്‍ഷിക സംസ്‌കൃതിയുടെയും നേര്‍കാഴ്ചകളായ നന്ദികേശന്മാരാണ് ഇവിടുത്തെ കെട്ടുകാഴ്ചകള്‍. അതിനാല്‍ ഏഴിനു നടക്കുന്ന കെട്ടുകാഴ്ച ദര്‍ശിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഭക്തസഹസ്രങ്ങള്‍ ചുനക്കരയിലേക്ക് ഒഴുകിയെത്തും. പടുകൂറ്റന്‍ കെട്ടുകാളകളെ ഓരോ കരകളിലും നിര്‍മിക്കുന്നത് കാളകെട്ട് ആശാന്‍മാരുടെ നേതൃത്വത്തിലാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mavelikkara, Kerala, Festival, Temple, Onattukara in festive mood
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia