Onapottan | ഓണ നാളിലെത്തുന്ന ഓണപ്പൊട്ടൻ; വടക്കൻ കേരളത്തിലെ 'മാവേലി'

 


കോഴിക്കോട്: (www.kvartha.com) തിരുവോണ നാളിൽ വടക്കൻ കേരളത്തിലെ വീടുകളിൽ എത്തുന്ന അതിഥിയാണ് ഓണപ്പൊട്ടൻ. ഈ തെയ്യത്തിന് ഓണേശ്വരൻ എന്നും പേരുണ്ട്. മുഖത്ത്‌ ചായവും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമായെത്തുന്ന ഓണപ്പൊട്ടൻ മഹാബലി രാജാവിനെ പ്രതിനിധീകരിക്കുന്നു. ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.
               
Onapottan | ഓണ നാളിലെത്തുന്ന ഓണപ്പൊട്ടൻ; വടക്കൻ കേരളത്തിലെ 'മാവേലി'

ഒരു കൈയിൽ മണിയും മറുകയ്യിൽ കുരുത്തോലക്കുടയും പിടിച്ചാണ് വരവ്. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌. ഏറ്റവും രസകരമായ കാര്യം ഈ തെയ്യം സംസാരിക്കില്ല എന്നതാണ്, അതിനാലാണ് 'ഓണപ്പൊട്ടൻ' എന്ന പേര് വന്നത്. മഹാബലിയുടെ ഇതിഹാസങ്ങൾ വിവരിക്കുന്ന ഗാനങ്ങൾ ആലപിക്കുന്ന വേളയിൽ ചെണ്ടയും ഇല്ലത്താളവും വായിക്കുന്ന മറ്റ് രണ്ട് കലാകാരന്മാർ സാധാരണയായി ഓണപ്പൊട്ടനെ അനുഗമിക്കും.

കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണപ്പൊട്ടൻ വടക്കേ മലബാർ മേഖലയിലുടനീളം വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. നാട്ടിലെ ജനങ്ങൾ ആദരിക്കുന്ന ഈ അപൂർവ കലാരൂപം ഓണാഘോഷവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ആചാരമാണ്.

Keywords: Onapottan of North Malabar, Kozhikode, Kerala, News, Top-Headlines, Onam-Rituals, Onam, Kannur, Celebration.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia