നാടും നഗരവും ആഘോഷ ലഹരിയിൽ; തിരുവോണം, നബിദിനം, അധ്യാപകദിനം എന്നിവ ഒരുമിച്ച്

 
A photo showing a mix of Onam flower arrangements, Nabi Dinam celebrations, and Teachers' Day events.

Representational Image Generated by Grok

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചിങ്ങമാസത്തിലെ തിരുവോണനാളാണ് ഓണം.
● പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം.
● ഇന്ത്യയിൽ അധ്യാപക ദിനം സെപ്റ്റംബർ 5നാണ്.
● നബിദിന ഘോഷയാത്രകളും ഭക്ഷണ വിതരണങ്ങളും നടക്കും.
● അധ്യാപകരെ ആദരിച്ച് വിദ്യാർത്ഥികൾ ആഘോഷം നടത്തും.
● കുടുംബങ്ങൾ ഒത്തുകൂടി ഓണസദ്യ ഒരുക്കുന്നു.

കോഴിക്കോട്: (KVARTHA) ചിങ്ങമാസത്തിലെ തിരുവോണനാളിൽ നാടും നഗരവും ആഘോഷങ്ങളിലേക്ക് നീങ്ങുന്നു. മഹാബലിയെ കാണാൻ വാമനമൂർത്തിയായി ഭഗവാൻ വിഷ്ണു എത്തിയ ദിനമായിട്ടാണ് ശ്രീമദ് ഭാഗവതത്തിൽ ഈ ദിനത്തെക്കുറിച്ച് പറയുന്നത്. അതുകൊണ്ടുതന്നെ ഓണം മലയാളികളുടെ ദേശീയോത്സവമായി അറിയപ്പെടുന്നു. കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ ഓണം കാർഷിക വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. അതിനാൽ ഇത് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായി കൊണ്ടാടപ്പെടുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.

Aster mims 04/11/2022

A photo showing a mix of Onam flower arrangements, Nabi Dinam celebrations, and Teachers' Day events.

ഓണാഘോഷം ഇങ്ങനെ

വിശ്വാസികൾ പുതുവസ്ത്രങ്ങൾ ധരിച്ച് രാവിലെ തന്നെ ക്ഷേത്ര ദർശനം നടത്തും. വീട്ടു മുറ്റത്തും സ്ഥാപനങ്ങളിലും വർണ്ണ മനോഹരങ്ങളായ പൂക്കളം ഒരുക്കിയും വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കിയും കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഓണം ആഘോഷിക്കും. കുടുംബാംഗങ്ങൾ ചേർന്നുള്ള വിവിധ കലാകായിക മത്സരങ്ങളും വിനോദയാത്രകളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. കൂടാതെ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പൂരക്കളി, തിരുവാതിര, വടംവലി, സുന്ദരിക്ക് പൊട്ടുകുത്ത് തുടങ്ങിയ പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്നു. ഇതിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോൾ മലയാളികൾ.

നബിദിനാഘോഷം

ഇസ്‌ലാം മത വിശ്വാസികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായാണ് നബിദിനം അഥവാ മീലാദ് നബി ആഘോഷിക്കുന്നത്. മീലാദുന്നബി, മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെയുള്ള പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. മുഹമ്മദ് നബിയുടെ ജനനം ഹിജ്‌റ വർഷം റബീഉൽ അവ്വൽ 12-നാണ് എന്നുള്ളതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. നബിദിനത്തിൽ നാടെങ്ങും നബിദിന ഘോഷയാത്രകളും മധുര പലഹാര വിതരണവും പാനീയ വിതരണവും നടക്കും. പത്തിരിയും നെയ്ച്ചോറും പള്ളിക്കറിയും അടങ്ങുന്ന ചീരണി വിതരണവും മെഗാ മൗലൂദ് സദസ്സുകളും സംഘടിപ്പിക്കാറുണ്ട്. നബി കീർത്തനങ്ങൾ പാടിയും പറഞ്ഞും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കുന്നു. റബീഉൽ അവ്വൽ മാസം പിറന്നാൽ ഒരു മാസം നീണ്ടു നിൽക്കുന്നതാണ് നബിദിനാഘോഷ പരിപാടികൾ. മദ്രസകൾ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. പള്ളികളും മദ്രസകളും തെരുവോരങ്ങളും അലങ്കരിച്ചും ചായ സൽക്കാരങ്ങൾ നടത്തിയും പാവപ്പെട്ടവർക്ക് ഭക്ഷണങ്ങൾ എത്തിച്ചു നൽകിയും വിശ്വാസികൾ നബിയോടുള്ള സ്നേഹം ഈ ദിനത്തിൽ പ്രകടിപ്പിക്കുന്നു. വീടുകളിൽ പോലും മൗലൂദ് പാരായണങ്ങൾ നടക്കുന്നുണ്ട്.

അധ്യാപക ദിനം

ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നത് സെപ്റ്റംബർ 5നാണ്. ലോക അധ്യാപക ദിനം ഒക്ടോബർ 5ന് ആണെങ്കിലും ഇന്ത്യയിൽ അത് സെപ്റ്റംബർ 5നാണ് കൊണ്ടാടുന്നത്. പ്രശസ്ത പണ്ഡിതനും, ഭാരതരത്ന ജേതാവും, ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും, സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്. ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ എന്ന നിലയിൽ പരിഷ്‌കരണത്തിന്റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിധി നിർണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ അധ്യാപകർക്ക് സാധിക്കുമെന്നതാണ് ഈ ദിനത്തിന്റെ പ്രധാന സന്ദേശം. ഈ ദിവസം സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ തങ്ങളുടെ ഗുരുനാഥന്മാരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നു. അധ്യാപകരുടെ ഒത്തുകൂടൽ, ആശംസകൾ പങ്കുവെക്കൽ, മുതിർന്ന അധ്യാപകരെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകളോടെയാണ് അധ്യാപക ദിനം ആഘോഷിക്കപ്പെടുന്നത്. സമൂഹത്തിന് അധ്യാപകർ നൽകിയ സംഭാവനകളെ മാനിച്ചു കൊണ്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്ത് സന്തോഷം പങ്കിടൂ.

Article Summary: Onam, Nabi Dinam, and Teachers Day celebrated together.

 #Onam, #NabiDinam, #TeachersDay, #Kerala, #Celebration, #Festival



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia