തിരുവനന്തപുരം: (www.kvartha.com) ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഓണത്തെ വലിയ ഉത്സവമായാണ് മലയാളികള്‍ ലോകമെങ്ങും കൊണ്ടാടുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓണക്കളികള്‍. മലയാളികള്‍ ആവേശപൂര്‍വം നടത്തുന്ന ചില ഓണക്കളികള്‍ പരിചയപ്പെടാം.
ഓണത്തല്ല്:
കരുത്തും ബാലന്‍സും തെളിയിക്കുന്ന കാലിയാണിത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. ഹയ്യത്തടായില്‍ തുടങ്ങി ആവേശത്തിന്റെ കൊടുമുടി കയറി തല്ലി തോല്‍പ്പിച്ച് വിജയം ചൂടി നില്ക്കുന്നതുവരെ കാണികളെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന ഓണത്തല്ല് പ്രാദേശിക വകഭേദങ്ങളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം.
കുമ്മാട്ടിക്കളി:
കുമ്മാട്ടിപ്പുല്ല് ദേഹത്തുവെച്ചു കെട്ടി കളിക്കുന്നതാണ് ഇത്. പന്നി, ഹനുമാന്, അമ്മൂമ്മ, കൃഷ്ണന് തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുവീടാന്തരം സന്ദര്‍ശിക്കുന്നു.
കൈകൊട്ടിക്കളി:
സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള കളിയാണിത്. മുണ്ടും നേര്യേതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി. ആദ്യം ഒരാള്‍ ഒരു വരി പാടുകയും ബാക്കിയുള്ളവര്‍ അത് ഏറ്റുപാടുകയും ചെയ്യുന്നതാണ് രീതി.
പുലികളി:
പുലികളി ഓണത്തിന്റെ ആരവങ്ങളില്‍ ഒന്നാണ്. തൃശൂരിലെ സ്വരാജ് മൈതാനത്താണ് കേരളം സാക്ഷിയാകുന്ന ഏറ്റവും വലിയ പുലികളി നടക്കുന്നത്. തൃശൂരും പാലക്കാടും ജില്ലകളിലാണ് പുലികളിയുടെ പാരമ്പര്യമുള്ളത്. ശരീരത്തില്‍ പുലിയുടെ രൂപത്തില്‍ ചായം വരച്ച് നടന്നുവരുന്നത് വ്യത്യസ്ത കാഴ്ചയാണ്.
നാടന്‍പന്തുകളി:
നാടന്‍ ശൈലിയില്‍ കളിക്കുന്ന ഫുട്ബോളും ക്രികറ്റും ഒത്തുചേരുന്ന കളിയെന്നു വിശേഷിപ്പിക്കാവുന്ന നാടന്‍പന്തുകളി കേരളത്തിലെ ഗ്രാമങ്ങളില്‍ പ്രചാരത്തിലുണ്ട്.
ഓണപ്പൊട്ടന്:
മവേലി തന്റെ പ്രജകളെ കാണാന്‍ തിരുവോണനാളില്‍ വീടുകളില്‍ വരുന്നതിന്റെ പ്രതീകമെന്നോണം വടക്കന്‍ കേരളത്തില്‍ അറിയപ്പെടുന്ന ഒരു ആചാരമാണ് ഓണപ്പൊട്ടന്. മുന്നൂറ്റാന്‍ എന്ന സമുദായത്തിലുള്ള ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്.
വടംവലി:
ഓണക്കാലത്ത് സംസ്ഥാനത്തുടനീളം വളരെ ആവേശത്തോടെയാണ് വടംവലി കളിക്കുന്നത്. വടംവലിമത്സരത്തില്‍ രണ്ടു സംഘങ്ങള്‍ക്കു പുറമേ വടം എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം.
തലപ്പന്ത് കളി:
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന കളിയാണ് തലപ്പന്ത് കളി. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങള്‍ ഈ വിനോദത്തിലുണ്ട്.

Keywords: Latest-News, Onam, Onam-Culture, Kerala, Celebration, Festival, Top-Headlines, Onam 2022, Traditional Onam Games.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.