Dress Shopping Tips | ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങുന്ന തിരക്കിലാണോ? ഷോപിങ് നടത്തുമ്പോൾ ഇക്കാര്യങ്ങൾ മനസിൽ സൂക്ഷിക്കുക

 


കോഴിക്കോട്: (www.kvartha.com) ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ഷോപിങ് കാലം കൂടിയാണ് മലയാളികൾക്ക് ഓണത്തിന്റെ നാളുകൾ. ഓണക്കോടിയടക്കം വാങ്ങാനുണ്ട്. വസ്ത്രങ്ങൾ വാങ്ങുമ്പോൾ എംആർപിയ്‌ക്കൊപ്പം അവഗണിക്കാൻ കഴിയാത്ത മറ്റ് ചില പ്രധാന കാര്യങ്ങളുണ്ട്. ഷോപിംഗ് നടത്തുമ്പോൾ ഇക്കാര്യങ്ങൾ മനസിൽ സൂക്ഷിക്കുക.
  
Dress Shopping Tips | ഓണത്തിന് പുതുവസ്ത്രങ്ങൾ വാങ്ങുന്ന തിരക്കിലാണോ? ഷോപിങ് നടത്തുമ്പോൾ ഇക്കാര്യങ്ങൾ മനസിൽ സൂക്ഷിക്കുക


1. ഗുണനിലവാരം

നിങ്ങൾ വസ്ത്രങ്ങൾ വാങ്ങുമ്പോഴെല്ലാം, ആദ്യം അതിന്റെ ഗുണനിലവാരം ശ്രദ്ധിക്കുക. വിലകൂടിയ ശ്രേണിയിൽ മാത്രമാണ് മികച്ച ഗുണനിലവാരം എന്ന ധാരണ ശരിയല്ല. നിങ്ങളുടെ ബജറ്റിൽ തന്നെ നല്ല നിലവാരമുള്ള വസ്ത്രങ്ങൾ വാങ്ങാൻ കഴിയും.


2. സൗകര്യപ്രദമായ വസ്ത്രങ്ങൾ വാങ്ങുക

എപ്പോഴും ധരിക്കാൻ സൗകര്യപ്രദമായ വസ്ത്രങ്ങൾ വാങ്ങുക. പലതവണ ആളുകൾ കടയുടമയുടെ വിശ്വാസത്തിലാണ് വാങ്ങുന്നത്. അതിലുപരി തുണിയുടെ തുന്നലിനും ഫിറ്റ് ആണോ എന്നതിനും പ്രത്യേക ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്.


3. വസ്ത്രങ്ങളുടെ ഗുണനിലവാരം ഓൺലൈനിൽ

മോളിൽ നിന്നോ ഏതെങ്കിലും കടയിൽ നിന്നോ വസ്ത്രങ്ങൾ വാങ്ങുമ്പോൾ, അത് സ്പർശിച്ചോ ട്രയൽ വഴിയോ പരിശോധിക്കാം. എന്നാൽ ഓൺലൈൻ ഷോപിംഗ് നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലായ്പ്പോഴും ഒരു നല്ല വെബ് സൈറ്റിൽ നിന്ന് വാങ്ങുക, വസ്ത്രത്തിന്റെ വിവരണത്തിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ വായിക്കുക, വസ്ത്രത്തിന്റെ ബ്രാൻഡിനെക്കുറിച്ചുള്ള ആളുകളുടെ റിവ്യൂവുകളും പരിശോധിക്കുക.


4. അലക്കൽ

വസ്ത്രങ്ങൾ കേടുവരാതെ സംരക്ഷിക്കപ്പെടണമെങ്കിൽ, അവ കഴുകുന്ന രീതികളെക്കുറിച്ച് മുൻകൂട്ടി അറിയേണ്ടത് പ്രധാനമാണ്. വസ്ത്രങ്ങളുടെ ടാഗിലാണ് ഈ വിവരം എഴുതിയിരിക്കുന്നത്. നിങ്ങൾക്ക് വാഷിംഗ് മെഷീൻ ഇല്ലെങ്കിൽ, മെഷീൻ വഴി മാത്രം വൃത്തിയാക്കാൻ കഴിയുന്ന വസ്ത്രങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് കൈകൊണ്ട് കഴുകാൻ താൽപര്യമില്ലെങ്കിൽ ഹാൻഡ് വാഷ് വസ്ത്രങ്ങൾ വാങ്ങരുത്.


5. തുണിയുടെ നിറം

പലപ്പോഴും നമ്മൾ ഈ വിഷയത്തിൽ വഞ്ചിക്കപ്പെടുകയും വിലകൂടിയ തുണിയുടെ പോലും നിറം പോവുകയും ചെയ്യുന്നു. അതിനാൽ ഗുണനിലവാരം ശ്രദ്ധിക്കുക. ഇതിനായി, വസ്ത്രങ്ങളുടെ മുകളിൽ നോക്കുക, എതിർവശത്ത് നിറവ്യത്യാസം കാണുകയാണെങ്കിൽ, അത് വാങ്ങുന്നത് ഒഴിവാക്കുക എന്നതാണ് നാടൻ രീതി.


6. ഉപയോഗം

ചില വസ്ത്രങ്ങൾ ഓണത്തിനോ മറ്റോ മാത്രം ഉപയോഗിക്കാൻ പറ്റുന്നവയാകും. ഏത് തരത്തിലുള്ള വസ്ത്രം വേണമെന്ന് നേരത്തെ തീരുമാനിക്കുക. നിങ്ങളുടെ ആവശ്യം, ഉപയോഗരീതി എന്നിവ പരിഗണിച്ച് വസ്ത്രം, മെറ്റീരിയിൽ എന്നിവ തെരഞ്ഞെടുക്കുക.


7. ബിൽ സൂക്ഷിക്കുക

വസ്ത്രം വാങ്ങിയെത്തിയ ഉടനെ ടാഗ് പൊട്ടിച്ചുകളയുകയും ബിൽ കളയുകയും ചെയ്യരുത്. അത് സൂക്ഷിച്ച് വെക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പകരം മാറ്റിയെടുക്കുന്നതിന് ഇത് പ്രയാസം സൃഷ്ടിച്ചേക്കാം.


Keywords:  Kozhikode, Kerala, News, Onam, Onam-Fashion, Celebration, Dress, Online, Onam: Dress Shopping Tips.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia