യു എ ഇ യിലെ മലയാളികള്‍ ഓണം ഗംഭീരമായി ആഘോഷിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com 23.08.2021) കേരളത്തിന് സമാനമായി യു എ ഇ യിലും മലയാളികള്‍ ഓണം ഗംഭീരമായി ആഘോഷിച്ചു. മഹാബലിയെ വരവേല്‍ക്കാനായി പ്രവാസനാട്ടിലും പ്രതീക്ഷയുടെ ഓണപ്പൂക്കളമൊരുക്കിയിരുന്നു. വാഴയിലയില്‍ ഓണസദ്യയുമായി മലയാളികള്‍ മാത്രമല്ല മറുനാട്ടുകാരും മലയാളികളുടെ ദേശീയാഘോഷത്തില്‍ പങ്കുചേര്‍ന്നു.
   
യു എ ഇ യിലെ മലയാളികള്‍ ഓണം ഗംഭീരമായി ആഘോഷിച്ചു

കോവിഡ് പ്രോടോകോള്‍ പാലിച്ചുകൊണ്ട് അടുക്കുംചിട്ടയുമായായിരുന്നു ആഘോഷം. ബാചിലേഴ്സ് മുറികളിലും തൂശനിലയില്‍ എരിശേരിയും പുളിശേരിയും ഉപ്പേരിയും പുഴുങ്ങലരി ചോറും അച്ചാറും രസവും മോരും രണ്ടുകൂട്ടം പായസവുമായി ഓണസദ്യ കേമമാക്കി.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കുടുംബങ്ങള്‍ ഒരുമിച്ചുചേര്‍ന്നുള്ള ഓണസദ്യകള്‍ കുറവായിരുന്നു. ഒട്ടേറെ കൂട്ടായ്മകള്‍ ഓണ്‍ലൈന്‍ ഓണാഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.

Keywords: News, International, Onam, ONAM-2021, Dubai, sharja, Kerala, Malayalees, UAE, COVID- 19, Country, Onam celebrated in UAE.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia