ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് കണ്ണൂരില്‍ ആള്‍ക്കൂട്ടം റോഡില്‍: നഗരത്തില്‍ ഗതാഗതക്കുരുക്ക്
Apr 21, 2020, 18:34 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 21.04.2020) പൊലീസിനെ നിസഹായമാക്കിക്കൊണ്ട് ലോക്ക് ഡൗണ്‍ ലംഘിച്ച് കണ്ണൂര്‍ നഗരത്തില്‍ വന്‍ ജനക്കൂട്ടമിറങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഒന്‍പതു മണിയോടെ കണ്ണൂര്‍ - തലശേരി ദേശീയപാതയിലെ കണ്ണോത്തുംചാല്‍ മുതല്‍ കാല്‍ടെക്‌സ് വരെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
പൊലീസെത്തിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. കൊവിഡ് വ്യാപനം മൂലം റെഡ് സോണില്‍പെട്ട കണ്ണൂരില്‍ കടുത്ത നിയമന്ത്രണങ്ങള്‍ക്കിടയിലും വ്യാപകമായി വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് പൊലീസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് നിയന്ത്രിച്ചത്.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റൈന്‍ ചെയ്യുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ഐ ജി അശോക് യാദവ് അറിയിച്ചു. മൂന്ന് എസ് പിമാര്‍ക്ക് ജില്ലയുടെ വിവിധ മേഖലകളുടെ ചുമതല വിഭജിച്ച് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പൊലീസും ജില്ലാഭരണകൂടവും തീരുമാനിച്ചത്.
ഇതനുസരിച്ച് രാവിലെ മുതല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ പ്രധാന റോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഒപ്പം ഗ്രാമീണ മേഖലകളിലും ഇടവഴികളും ബാരിക്കേഡ് കെട്ടി അടച്ചു. എന്നാല്‍ ഒമ്പതുമണിയോടെ വലിയതോതില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയായിരുന്നു. ഇതോടെ കണ്ണൂര്‍ നഗരത്തില്‍ കിലോമീറ്ററുകളോളും നീണ്ട ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസ് ഗതാഗതം പുനസ്ഥാപിച്ചത്.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റൈന്‍ ചെയ്യുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ഐ ജി അശോക് യാദവ് പറഞ്ഞു. ഇതിനിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയെ മൂന്ന് സോണുകളായി തിരിച്ച് മൂന്ന് എസ് പിമാര്‍ക്ക് ചുമതല നല്‍കി. കണ്ണൂരില്‍ എസ് പി യതീശ്ചന്ദ്രക്കും തളിപ്പറമ്പില്‍ നവനീത് ശര്‍മക്കും, തലശേരി, ഇരിട്ടി സോണുകളുടെ ചുമതല അരവിന്ദ് സുകുമാറിനുമാണ് നല്‍കിയിട്ടുളളത്.

Keywords: On Kannur road in violation of lock down ban, Kannur, News, Patient, Police, Auto & Vehicles, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.