മനോജ് വധത്തില്‍ സന്തോഷം പ്രകടപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ജയരാജിന്റെ മകന് വിവാദത്തില്‍
Sep 3, 2014, 14:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 03.09.2014) കതിരൂരില്‍ തിങ്കളാഴ്ച ബോംബേറില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്റെ മകന് ജയിന്‍രാജിന്റെ പോസ്റ്റ് വിവാദത്തില്‍. കാത്തിരുന്ന സന്തോഷവാര്‍ത്ത എന്ന പേരിലാണ് ജയിന്‍രാജ് മരണ വിവരമറിഞ്ഞ ഉടന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിയത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ജയിന് അത് ഡിലീറ്റ് ചെയ്യുകയും വിശദീകരണവുമായി വീണ്ടും അടുത്ത കുറിപ്പിടുകയും ചെയ്തു.
പി. ജയരാജന്റെ മകന് ഫെയ്സ്ബുക്കില്‍ എന്തോ അപരാധം ചെയ്തെന്ന രീതിയില്‍ ചര്‍ച്ച നടക്കുകയാണ്. അതിനാല്‍ താന്‍ മനോജിന്റെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിയത് എന്തിനെന്ന വിശദീകരണമാണ് അടുത്ത കുറിപ്പില്‍ ജയിന് നടത്തിയത്.
വിവാദ ഫെയ്സബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്: 'സംഘ് പരിവാറുകാര്‍ക്ക് എന്നെ പച്ചക്ക് കത്തിക്കണം. മറ്റു ചിലര്‍ക്ക് അച്ചടക്കത്തിന്റെ ശാസ്ത്രവശങ്ങള്‍ പഠിപ്പിക്കണം. ഈ കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം ഞാനൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവന്, എന്റെ അച്ഛനെ ശാരീരികമായി തളര്‍ത്തിയവന്‍. ഞങ്ങളുടെ സുരേന്ദ്രേട്ടനെ വെട്ടി നുറുക്കിയവന്‍ തെരുവില്‍ കിടപ്പുണ്ട് എന്നു കേട്ടാല്‍ എന്നിലെ മകന് സന്തോഷിക്കുക തന്നെ ചെയ്യും'. എന്ന ജയിന്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്.
പോസ്റ്റിനെതിരെ ഫെയ്സ്ബുക്കില്‍ വന്ന ഭീഷണിക്കും ജയിന് മറുപടി നല്‍കുന്നുണ്ട്. തന്നെ ജയരാജന്റെ മകനായല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തസാക്ഷിയായാണ് അറിയപ്പെടുക അതില്‍ തനിക്ക് അഭിമാനമേയുളളൂ. അതുകൊണ്ട് ഇത്തരം ഇണ്ടാസ് കാട്ടി പേടിപ്പിക്കാന്‍ വരണ്ട എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജയിന് വിവാദ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ടത്. 2000ത്തോളം പേര് ഇത് ലൈക് ചെയ്യുകയും 400 ന് മുകളില്‍ പേര് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് സി.പി.എം കതിരൂര്‍ ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 1999 തിരുവോണ ദിവസം കിഴക്കെ കതിരൂരിലെ വീട്ടില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.

Keywords: Kannur, Bomb Blast, RSS, Leader, Facebook, Poster, Criticism, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.