SYS | ഓഗസ്റ്റ് 15ന് എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമങ്ങള്‍ നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) 'മതേതരത്വം ഇന്‍ഡ്യയുടെ മതം' എന്ന പ്രമേയത്തില്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ വൈകുന്നേരം നാല് മണിക്ക് എല്ലാ ജില്ലകളിലും രാഷ്ട്ര രക്ഷാ സംഗമം നടത്താന്‍ എസ് വൈ എസ് സംസ്ഥാന സെക്രടറിയേറ്റ് യോഗം തീരുമാനിച്ചു. രാവിലെ എട്ട് മണിക്ക് മുഴുവന്‍ ശാഖകളിലും പതാക ഉയര്‍ത്തുകയും ഫ്രീഡം സ്വീറ്റ് നടത്തുകയും ചെയ്യും. രാഷ്ട്ര രക്ഷാ സംഗമത്തില്‍ അതത് ജില്ലകളിലെ മുഴുവന്‍ പ്രവര്‍ത്തകരും മതേതര വിശ്വാസികളും പങ്കാളികളാവുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
  
SYS | ഓഗസ്റ്റ് 15ന് എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമങ്ങള്‍ നടത്തും

രക്ഷാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ചെയര്‍മാന്‍), നാസര്‍ ഫൈസി കൂടത്തായി (കണ്‍വീനര്‍), എഎം പരീത്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സയ്യിദ് കെകെഎസ് തങ്ങള്‍ വെട്ടിച്ചിറ (അംഗങ്ങള്‍) എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.

യോഗത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മായ്തീന്‍ ഫൈസി പുത്തനഴി, എഎം പരീത്, സികെകെ മാണിയൂര്‍, കെകെ ഇബ്രാഹിം ഫൈസി പേരാല്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, കെകെഎസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായ്, നിസാര്‍ പറമ്പന്‍, അബ്ദുര്‍ റസാഖ് ബുസ്താനി, കാടാമ്പുഴ മൂസ ഹാജി, അബ്ദുര്‍ റഹീം മാസ്റ്റര്‍ ചുഴലി, മുസ്തഫ അശ്‌റഫി കക്കുപ്പടി, എഎം ശരീഫ് ദാരിമി നീലഗിരി, എകെ അബ്ദുല്‍ ബാഖി, എംപി മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, കെഎ നാസര്‍ മൗലവി വയനാട്, സിവി കബീര്‍ മുട്ടം, കെഎ ശരീഫ് കുട്ടി ഹാജി കോട്ടയം, പിഎസ് സുബൈര്‍ തൊടുപുഴ, ഹംസ ഹാജി കാസര്‍കോട്, എംവൈ അശ്‌റഫ് ഫൈസി കൊടക്, വിപി മോയിന്‍ ഫൈസി നീലഗിരി, ഹസ്സന്‍ ആലങ്കോട്, കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ എന്നിവര്‍ പങ്കെടുത്തു.

Keywords:  Rashtra Raksha Sangamam, SYS, Independence Day, Kozhikode, Malayalam News, On August 15, SYS will hold Rashtra Raksha Sangamam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia