'സഗൗരവം ദൈവനാമത്തില്‍' പ്രതിജ്ഞ ചെയ്തു പി സി ജോര്‍ജ്; പിന്നാലെ വിവാദം
Jun 3, 2016, 10:22 IST
തിരുവനന്തപുരം: (www.kvartha.com 03.06.2016) ദൈവനാമത്തിലും അല്ലാഹുവിന്റെ പേരിലും സഗൗരവവും പ്രതിജ്ഞ ചൊല്ലി വ്യത്യസ്ഥനായി പി സി ജോര്‍ജ്. 138 പേരില്‍ നിന്നു വ്യത്യസ്തമായി 'സഗൗരവം ദൈവനാമത്തില്‍' പ്രതിജ്ഞ ചെയ്ത് താരമായ പി സി ജോര്‍ജിനെ ഭരണഘടനാ വിദഗ്ധര്‍ വെറുതെ വിട്ടില്ല.
ജോര്‍ജിന്റെ പ്രതിജ്ഞയില്‍ ഗൗരവവും ദൈവവും കൂടി ഒരുമിച്ചു പോകില്ലെന്നാണു ഭരണഘടനാ വിദഗ്ധര്‍ പറയുന്നത്. അദ്ദേഹം ഒപ്പുവച്ച രേഖയില്‍ ഇതില്‍ ഏതെങ്കിലും ഒരു വാക്കേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ ഒപ്പുവച്ച രേഖയില്‍ ഈ രണ്ടു വാക്കുകളും ഉണ്ടെന്നും തന്റെ പ്രതിജ്ഞ അസാധുവാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയില്‍ നാലു ഭാഷകള്‍ പ്രയോഗിക്കപ്പെട്ടു. കെ
.മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ഇംഗ്ലിഷിലും പി.ബി. അബ്ദു റസാഖ് കന്നഡയിലും എസ്.രാജേന്ദ്രന്‍ തമിഴിലും പ്രതിജ്ഞ ചൊല്ലിയപ്പോള്‍ ബാക്കിയുള്ളവര്‍ മലയാളത്തിലാണു പ്രതിജ്ഞ എടുത്തത്.
77 പേര്‍ സഗൗരവ പ്രതിജ്ഞയെടുത്തപ്പോള്‍ 48 പേര്‍ ദൈവനാമത്തിലും 13 പേര്‍ അല്ലാഹുവിന്റെ പേരിലും പ്രതിജ്ഞ ചൊല്ലിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.