Oman Airways | സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയ ഒമാന്‍ എയര്‍വേഴ്‌സ് വിമാനം രാത്രി 8.15ന് യാത്രക്കാരുമായി തിരിച്ചു പോകും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയ ഒമാന്‍ എയര്‍വേഴ്‌സ് വിമാനം രാത്രി 8.15ന് യാത്രക്കാരുമായി തിരിച്ചു പോകും. ഇതിനായി രണ്ട് പൈലറ്റുമാരെയും മറ്റു അഞ്ച് ജീവനക്കാരെയും ഒമാനില്‍നിന്ന് വൈകിട്ട് ഏഴുമണിക്ക് കോഴിക്കോട്ടെത്തുന്ന മറ്റൊരു ഒമാന്‍ എയര്‍വേര്‍സ് വിമാനത്തില്‍ എത്തിക്കും.

തിരിച്ചിറക്കിയ ഡബ്ല്യുവൈ 298 (OMA 298) ബോയിങ് 737 വിമാനത്തിന്റെ തകരാര്‍ നേരത്തെ പരിഹരിച്ചിരുന്നു. 162 യാത്രക്കാരും പൈലറ്റുമാരടക്കം ഏഴു ജീവനക്കാരുമടങ്ങിയ വിമാനം രാവിലെ 9.14ന് പുറപ്പെട്ട് അല്‍പസമയത്തിനകം സാങ്കേതിക തകരാര്‍ കണ്ട് തിരിച്ചിറക്കുകയായിരുന്നു. കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ വെതര്‍ റഡാര്‍ തകരാറിലായതാണ് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ധനം കത്തിച്ചു കളയാനായി രണ്ടര മണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് രാവിലെ 11.57ന് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കിയത്.

Aster mims 04/11/2022
Oman Airways | സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയ ഒമാന്‍ എയര്‍വേഴ്‌സ് വിമാനം രാത്രി 8.15ന് യാത്രക്കാരുമായി തിരിച്ചു പോകും

യാത്രക്കാരെ ഹോടെലിലേക്കും വിമാനത്താവളത്തിന് സമീപത്തുനിന്നുള്ളവരെ അവരുടെ വീടുകളിലേക്കും എത്തിച്ചിരുന്നു. ഈ വിമാനത്തിലെ ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാല്‍ അവര്‍ ഹോടെലിലെത്തി 11 മണിക്കൂറിനു ശേഷമേ അടുത്ത ഡ്യൂടി ഏല്‍പ്പിക്കാവൂ എന്നാണ് ചട്ടം. അതിനാലാണ് മറ്റൊരു സംഘം ജീവനക്കാരെ ഒമാനില്‍ നിന്നെത്തി ഈ വിമാനം പറത്താനായി നിയോഗിച്ചത്.

Keywords:  Oman Airways flight will return with passengers at 8.15 PM, Malappuram, News, Flight, Oman Airways, Flight, Pilot, Passengers, Technical Problem Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script