Technical snag | സാങ്കേതിക തകരാര്‍: കോഴിക്കോട് നിന്ന് മസ്ഖതിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്സ് വിമാനം തിരിച്ചിറക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് മസ്ഖതിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്‌കത്തിലേക്കു പോയ ഒമാന്‍ എയര്‍വേയ്സിന്റെ ഡബ്ല്യുവൈ 298 എന്ന വിമാനമാണ് തിരിച്ചിറക്കിയത്.

Technical snag | സാങ്കേതിക തകരാര്‍: കോഴിക്കോട് നിന്ന് മസ്ഖതിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്സ് വിമാനം തിരിച്ചിറക്കി

ചൊവ്വാഴ്ച രാവിലെ 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. 162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂര്‍ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇനി വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തിലും വ്യക്തതയില്ല.

Keywords:  Oman Air flight returns to Kozhikode airport due to technical snag, Malappuram, News,   Oman Air Flight, Kozhikode Airport, Technical Snag, Passengers, Oil, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script