Children Run Away | 'അമ്മയുടെ വഴക്ക് സഹിക്കാനാവാതെ കുട്ടികള്‍ അച്ഛനെ കാണാന്‍ കോയമ്പതൂരിലേക്ക് ഒളിച്ചോടി'
Jun 28, 2022, 15:01 IST
ഒല്ലൂര്‍: (www.kvartha.com) അമ്മ വഴക്ക് പറഞ്ഞപ്പോള്‍ ജോലിചെയ്യുന്ന അച്ഛന്റെയടുത്തേക്ക് കുട്ടികള്‍ ഒളിച്ചോടിയതായി പൊലീസ്. ഒല്ലൂരിലാണ് പരിഭ്രാന്തി പരത്തിയ സംഭവം നടന്നത്. മക്കളെ കാണാതെ വിഷമിച്ച അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് ഒല്ലൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: അമ്മ വഴക്ക് പറഞ്ഞപ്പോള്‍ വിഷമം സഹിക്കാനാവാതെയാണ് കുട്ടികള്‍ നേരെ അച്ഛനെ കാണാന്‍ കോയമ്പതൂരിലേക്ക് വണ്ടി കയറിയത്. പരിഭ്രാന്തിയിലായ ാതാവിന്റെ പരാതിയില്‍ നാടൊട്ടുക്കും അരിച്ചുപെറുക്കിയതിനൊടുവില്‍ രണ്ടു കുട്ടികളും കോയമ്പതൂരില്‍ അച്ഛന്റെയടുത്തെത്തിയതായി കണ്ടെത്തിയതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്.
10 ഉം 11 ഉം വയസുള്ള ആണ്‍കുട്ടികളാണ് നടത്തറ കാച്ചേരിയില്‍നിന്ന് കോയമ്പതൂരില്‍ ജോലിചെയ്യുന്ന അച്ഛന്റെയടുത്തേക്ക് സ്ഥലംവിട്ടത്. പൊലീസ് വാട്‌സ് ആപ് ഗ്രൂപില്‍ കുട്ടികളുട ചിത്രം സഹിതം വിവരം പങ്കുവച്ചു. കുട്ടികള്‍ കോയമ്പതൂരിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ ഒല്ലൂരിലേക്ക് വരാന്‍ നിര്‍ദേശം നല്‍കിയതായി പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.