Found Dead | വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം; പ്രദേശവാസികള്‍ പരിശോധിച്ചപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം
Oct 9, 2023, 14:39 IST
കോഴിക്കോട്: (KVARTHA) വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം. തിക്കോടി പെരുമാള്‍പുരം താഴവടക്കെ മുല്ലമുറ്റത്ത് രാമചന്ദ്രനെ(60)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പരിസരവാസികളെത്തി പരിശോധിച്ചത്. വീട്ടില്‍ തനിച്ചായിരുന്നു രാമചന്ദ്രന്‍ താമസിച്ചിരുന്നത്. രണ്ടു ദിവസമായി പുറത്തേക്ക് കാണാറില്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്ത് ദുര്‍ഗന്ധം പരന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Oldman Found Dead In House, Kozhikode, News, Dead Body, Police, Postmortem, Inquest, Probe, Natives, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.