Found Dead | 'അയ്യന്‍കുന്നില്‍ വന്യമൃഗശല്യത്തെ തുടര്‍ന്ന് കുടിയിറങ്ങേണ്ടി വന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തു'

 


കണ്ണൂര്‍: (KVARTHA) ഇരിട്ടി അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. അയ്യന്‍ കുന്ന് മുടിക്കയത്തെ സുബ്രഹ്‌മണ്യന്‍ നടുവത്താണ് ആത്മഹത്യ ചെയ്തത്. ജീവിക്കാന്‍ മാര്‍ഗം ഇല്ലാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രണ്ടര ഏകര്‍ വരുന്ന കൃഷിസ്ഥലത്ത് വന്യമൃഗശല്യം കാരണം കൃഷി ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. വന്യമൃഗശല്യം കാരണം കൃഷിസ്ഥലം ഉപേക്ഷിക്കേണ്ടി വരികയും, കൃഷിസ്ഥലത്തോട് ചേര്‍ന്ന് ഉണ്ടായിരുന്ന വീട്ടില്‍ നിന്ന് വാടക വീട്ടിലേക്ക് താമസം മാറേണ്ടി വരികയും ചെയ്തിരുന്നു.

Found Dead | 'അയ്യന്‍കുന്നില്‍ വന്യമൃഗശല്യത്തെ തുടര്‍ന്ന് കുടിയിറങ്ങേണ്ടി വന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തു'

അയ്യന്‍ കുന്ന് മുടിക്കയത്ത് താമസിച്ചിരുന്ന സുബ്രഹ്‌മണ്യന്‍ നടുവത്താണ് ആത്മഹത്യ ചെയ്തത്. കാന്‍സര്‍ രോഗിയായ സുബ്രഹ്‌മണ്യന്‍ ഭാര്യ കനകമ്മയ്ക്ക് ഒപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വന്യമൃഗശല്യം കാരണം സുബ്രഹ്‌മണ്യന് സ്വന്തം കൃഷി ഇടത്തില്‍ കൃഷി ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം കൃഷി ഇടവും, വീടും ഉപേക്ഷിച്ച് സുബ്രഹ്‌മണ്യന് വാടക വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. ചികിത്സക്കുള്ള പണം കണ്ടെത്തുവാനും, വീടിന്റെ വാടക കൊടുക്കാനും കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Found Dead | 'അയ്യന്‍കുന്നില്‍ വന്യമൃഗശല്യത്തെ തുടര്‍ന്ന് കുടിയിറങ്ങേണ്ടി വന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തു'

സ്വന്തം പറമ്പില്‍ നിന്നുള്ള ആദായം ലഭിക്കാതാവുകയും ജീവിക്കാന്‍ മാര്‍ഗമില്ലാതായതിലും മനംനൊന്താണ് സുബ്രഹ്‌മണ്യന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രദേശവാസികളും പറയുന്നത്. സ്വന്തമായി വീടെന്നത് സുബ്രഹ്‌മണ്യന്റെ സ്വപ്നമായിരുന്നു. ലൈഫ് പദ്ധതി പ്രകാരം വീടു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ കര്‍ഷകന്‍.

എന്നാല്‍ രണ്ടര ഏകര്‍ ഭൂമി സ്വന്തം പേരില്‍ ഉള്ളതിനാല്‍ ലൈഫ് പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് സുബ്രഹ്‌മണ്യന് അര്‍ഹതയില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ഇതും അദ്ദേഹത്തിന് മന:പ്രയാസം ഉണ്ടാക്കി. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും വീട് നിര്‍മാണത്തിന് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള അപേക്ഷയും തയാറാക്കി വെച്ചാണ് സുബ്രഹ്‌മണ്യന്‍ ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

Keywords:  Oldman Found Dead in House, Kannur, News, Found Dead, Police, Letter, Cancer, House, Elephant Attack, Natives, Kerala.   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia