വയോധിക മരിച്ച വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്ക് സംസ്‌കരിക്കാനുള്ള ചടങ്ങുകള്‍ നടക്കുന്നു; സംശയം തോന്നി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരം; മകളും ചെറുമകനും ചേര്‍ന്ന് 88കാരിയെ കൊലപ്പെടുത്തി

 


കൊല്ലം: (www.kvartha.com 26.04.2020) മകളും ചെറുമകനും ചേര്‍ന്ന് 88 കാരിയെ കൊലപ്പെടുത്തി. കുടുബവഴക്കിനെ തുടര്‍ന്ന് കൊല്ലം പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുപാര്‍വതിയുടെ മകള്‍ ശാന്തകുമാരി (64) ചെറുമകന്‍ സന്തോഷ് (43) എന്നിവരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചുപാര്‍വതി മരിച്ച വിവരം പൊലീസ് അറിയുന്നത്. വിവരം അറിഞ്ഞ് പൊലീസ് കൊച്ചുപാര്‍വതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ചടങ്ങുകള്‍ നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അയല്‍വാസികളോട് സംഭവത്തെക്കുറിച്ച് തിരക്കിയപ്പോള്‍ മൂവരും ചേര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായതായി വിവരം ലഭിച്ചു.

വയോധിക മരിച്ച വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്ക് സംസ്‌കരിക്കാനുള്ള ചടങ്ങുകള്‍ നടക്കുന്നു; സംശയം തോന്നി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരം; മകളും ചെറുമകനും ചേര്‍ന്ന് 88കാരിയെ കൊലപ്പെടുത്തി

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ പൊലീസ് സംസ്‌കരണ ചടങ്ങുകള്‍ നിര്‍ത്തിവെപ്പിച്ചു. ഉടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റുകയും അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി.

തുടര്‍ന്ന് ശാന്തകുമാരിയെയും സന്തോഷിനെയും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സന്തോഷ് കൊച്ചുപാര്‍വതിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നതിനിടെ തലയിടിച്ചതാണ് മരണകാരണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, Kollam, Police, Arrested, Mother, Daughter, Son, Killed, Court, hospital, Old woman murdered by daughter and grandson
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia