Injured | തലശേരിയില്‍ നിര്‍മാണം നടന്നുവരുന്ന ഓവുചാലില്‍ വീണ് വയോധികയ്ക്ക് പരുക്കേറ്റു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങാനെത്തിയ വയോധിക ഓവുചാലില്‍ വീണ് പരുക്കേറ്റു. ധര്‍മടം അണ്ടല്ലൂരിലെ മൂര്‍ക്കോത്ത് യശോദ (72)യാണ് ജെനറല്‍ ആശുപത്രിക്കു സമീപത്തെ നിര്‍മാണ പ്രവൃത്തി നടക്കുന്ന ഓവുചാലില്‍ വീണത്. കൈയ്ക്കും താടിക്കും നിസാരമായി പരുക്കേറ്റ വയോധികയെ ഓടിക്കുടിയ വര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. 
             
Injured | തലശേരിയില്‍ നിര്‍മാണം നടന്നുവരുന്ന ഓവുചാലില്‍ വീണ് വയോധികയ്ക്ക് പരുക്കേറ്റു

കമ്പി അടക്കമുള്ള സാധനങ്ങള്‍ ഓവുചാലിനു മുകളിലുണ്ടായിരുന്നു. അതിലൊന്നും തട്ടാതെ തല നാരിഴയ്ക്കാണു വയോധിക രക്ഷപ്പെട്ടത്. നിരവധിപേര്‍ ഈഓവുചാലില്‍ വീഴുന്നതില്‍ നിന്നു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും കുഴികള്‍ക്കും ഓവുചാലിനു സമീപം അപകട സൂചനാ ബോര്‍ഡോ വേലിയോ സ്ഥാപിക്കാത്തതാണ് ഇത്തരം അപകടങ്ങളുണ്ടാകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. നിരവധിയാളുകള്‍ കടന്നുപോകുന്ന റോഡാണിത്. അപകടം ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Aster mims 04/11/2022

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Injured, Hospital, Thalassery, Old Woman injured after falling into under-construction culvert in Thalassery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script