Found Dead |'കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ ഏഴാം നിലയില്‍ നിന്ന് ചാടി വയോധിക ജീവനൊടുക്കി'
Aug 7, 2023, 23:00 IST
പരിയാരം: (www.kvartha.com) കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക മരിച്ചതായി പൊലീസ്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന വയോധികയാണ് മരിച്ചത്. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ചിറക്കോട്ട് വീട്ടില്‍ ഓമന(70) യാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂത്ത സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ഓമന. ഏഴാം നിലയില്‍ നിന്നാണ് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂത്ത സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ഓമന. ഏഴാം നിലയില്‍ നിന്നാണ് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു.
സഹോദരന്റെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Old Woman Found Dead in Kannur Medical College Hospital, Kannur, News, Dead Body, Found Dead, Police, Dead Body, Omana, Mortuary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.