Robbery |'മഷിനോട്ടത്തിനെന്ന വ്യാജേന എത്തിയവര്‍ നടത്തിപ്പുകാരനായ വയോധികനെ കെട്ടിയിട്ട് ബോധരഹിതനാക്കി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു'

 


ADVERTISEMENT

കൊച്ചി: (www.kvartha.com) മഷിനോട്ടത്തിനെന്ന വ്യാജേന എത്തിയവര്‍ നടത്തിപ്പുകാരനെ കെട്ടിയിട്ട് ബോധരഹിതനാക്കി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. പറവൂര്‍ പെരുവാരത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

Robbery |'മഷിനോട്ടത്തിനെന്ന വ്യാജേന എത്തിയവര്‍ നടത്തിപ്പുകാരനായ വയോധികനെ കെട്ടിയിട്ട് ബോധരഹിതനാക്കി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു'

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മഷിനോട്ടം നടത്താനെന്ന വ്യാജേനയെത്തിയ രണ്ടുപേരാണ് കവര്‍ച നടത്തിയത്. പെരുവാരത്ത് വാടകവീട്ടില്‍ മഷിനോട്ടം നടത്തിവന്നിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി തൈക്കൂട്ടത്തില്‍ വിജയന്റെ (62) ആഭരണങ്ങളും മൊബൈല്‍ഫോണുമാണ് പട്ടാപ്പകല്‍ കവര്‍ന്നത്.

പെരുവാരത്ത് കേസരി ബസ് സ്റ്റോപിനു സമീപത്തെ വിജയന്റെ മഷിനോട്ട കേന്ദ്രത്തില്‍ ദിവസവും നിരവധി പേര്‍ എത്താറുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ രണ്ടുപേര്‍ മഷിനോട്ടത്തിനായി എത്തുകയായിരുന്നു. ഈ സമയത്ത് മറ്റാരും ഉണ്ടായിരുന്നുമില്ല. എത്തിയ രണ്ടുപേരും വിജയനുമായി മഷിനോട്ടത്തെ കുറിച്ച് സംസാരിച്ചു. മുഖലക്ഷണം നോക്കി പറയാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായാണ് സൂചനയെന്ന് വിജയന്‍ പറഞ്ഞു.

ഇതോടെ ഭാര്യയെയും കൂട്ടി വരാമെന്ന് ഇയാള്‍ പറയുകയുണ്ടായി. വിജയന്റെ വിസിറ്റിങ് കാര്‍ഡിന് ആവശ്യപ്പെടുകയും ചെയ്തു. കാര്‍ഡ് എടുക്കാനായി തിരിഞ്ഞതും രണ്ടാമന്‍ തോര്‍ത്ത് ഉപയോഗിച്ച് വിജയന്റെ വായ് മൂടിക്കെട്ടി. തുടര്‍ന്ന് ഒരു ദ്രാവകം മണപ്പിച്ച് ബോധം കെടുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു.

മാല, ബ്രേസ്ലെറ്റ്, രണ്ട് മോതിരം എന്നിവ അടക്കം ഏഴേകാല്‍ പവന്റെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. ഏറെ സമയം കഴിഞ്ഞ് ബോധം തിരിച്ചുകിട്ടിയ ശേഷം വിജയന്‍ തന്നെയാണ് പുറത്തിറങ്ങി പ്രദേശവാസികളോട് വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഷിനോട്ട കേന്ദ്രത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.

Keywords: Old man knocked unconscious and robbed of gold and mobile phone, Kochi, News, Robbery, Police, Probe, Gold, Mobile Phone, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia