Electrocuted | പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി വയോധികന് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
മൃതദേഹം നെയ്യാറ്റിന്‍കര ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി
തിരുവനന്തപുരം: (KVARTHA) പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി വയോധികന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണത്ത് നടൂര്‍കൊല്ല തൈത്തൂര്‍ വിളാകത്ത് വീട്ടില്‍ ബാബു (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവരുന്ന സമയത്താണ് വൈദ്യുതി ലൈനില്‍ ചവിട്ടി ഷോകേറ്റ് മരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേല്‍ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണ വിവരം സമീപവാസികള്‍ മാരായമുട്ടം കെ എസ് ഇ ബി ഓഫീസില്‍ അറിയിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നെയ്യാറ്റിന്‍കര ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.